Type Here to Get Search Results !

Bottom Ad

മോദി ഇന്ന് തൃപ്പൂണിത്തുറയില്‍


കൊച്ചി (www.evisionnews.in): തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വീണ്ടും കേരളത്തിലെത്തും. മധ്യകേരളത്തില്‍ ബിജെപിക്ക് ഏറെ പ്രതീക്ഷയുള്ള മണ്ഡലമായ തൃപ്പൂണിത്തുറയില്‍ ബിജെപി സ്ഥാനാര്‍ത്ഥി തുറവൂര്‍ വിശ്വംഭരന്റെ പ്രചാരണത്തിനായാണ് മോദി എത്തുന്നത്. പ്രധാനമന്ത്രി പങ്കെടുക്കുന്ന അഞ്ചാമത്തെ റാലിയാണിത്. വൈകിട്ട് 7.30ന് പുതിയകാവിലാണ് തെരഞ്ഞെടുപ്പ് റാലി. മോദിയുടെ പ്രസംഗം എല്ലാ വിഭാഗം ജനങ്ങളിലേക്കും എത്തിക്കുന്നതിന് തത്സമയസംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. തൃപ്പൂണിത്തുറയിലെത്തുന്ന മോദി പെരുമ്പാവൂരില്‍ ജിഷയുടെ അമ്മയെ സന്ദര്‍ശിച്ചേക്കുമെന്ന് അഭ്യൂഹമുണ്ട്.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad