കുമ്പള (www.evisionnews.in): ബസ്റ്റാന്റിന് പിന്നാലെ കുമ്പള മത്സ്യ മാര്‍ക്കറ്റ് കെട്ടിടവും തകര്‍ന്നു വീഴുന്ന അവസ്ഥയിലായി. അപകടം ഭയന്ന് മത്സ്യ തൊഴിലാളികള്‍ മീന്‍ വില്പന പൊതുനിരത്തിലേക്ക് മാറ്റി. വര്‍ഷങ്ങള്‍ക്ക് മുമ്പ് പണിത ആസ്ബറ്റോസ് ഷീറ്റ് മേഞ്ഞ കെട്ടിടമാണ് ഷീറ്റുകള്‍ ദ്രവിച്ചും മറ്റു അപകടാവസ്ഥയിലായത്.
മലിനജലം ഒഴുക്കിക്കളയാത്തതിനാല്‍ പരിസരമാകെ ദുര്‍ഗന്ധം വമിച്ച് രോഗ ഭീഷണി പരത്തുന്നു. തൊഴിലാളികള്‍ക്കായി പണിത ശുചിമുറികള്‍ വൃത്തിഹീനമാണ്. നൂറിലധികം തൊഴിലാളികള്‍ മീന്‍ വില്പന നടത്തുന്ന ഇവിടെ എറെ പേരും മാര്‍ക്കറ്റിന് പുറത്താണ് മീന്‍ വില്പന നടത്തുന്നത്. കനത്ത ചൂടില്‍ തൊട്ടടുത്ത കടകള്‍ക്ക് മുമ്പിലിരുന്നാണ് ഇവര്‍ വില്പന നടത്തുന്നത്. ഇത് ചിലപ്പോള്‍ വ്യാപാരികളും തൊഴിലാളികളും തമ്മില്‍ തര്‍ക്കത്തിന് ഇടയാക്കുന്നുണ്ട്. അറ്റകുറ്റപ്പണികള്‍ നടത്തിയില്ലെങ്കില്‍ മഴയോടെ സ്ഥിതി കൂടുതല്‍ ദുരിതത്തിലാവുമെന്നാണ് നാട്ടുകാരുടെ ആശങ്ക.
Post a Comment
0 Comments