Type Here to Get Search Results !

Bottom Ad

ദളിത് യുവതിയെ നഗ്‌നയാക്കി പൊതുനിരത്തിലൂടെ നടത്തിച്ചു


ലഖ്‌നൗ (www.evisionnews.in): ദളിത് യുവതിയെ നഗ്‌നയാക്കി പൊതുനിരത്തിലൂടെ നടത്തിക്കുകയും ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തതായി പരാതി. യു.പിയിലെ ഷാജഹാന്‍പൂര്‍ ജില്ലയിലെ ഹരേവാ ഗ്രാമത്തിലാണ് സംഭവം. ഇരുവിഭാഗങ്ങള്‍ തമ്മിലുണ്ടായ തര്‍ക്കമാണ് സംഭവത്തിന് പിന്നിലെന്നാണ് പോലീസ് പറയുന്നത്. തര്‍ക്കത്തിലേര്‍പ്പെട്ട ഒരു വിഭാഗത്തിലെ ആളുകള്‍ മറ്റു വിഭാഗത്തില്‍പ്പെട്ട വ്യക്തിയുടെ വീട്ടില്‍ അധിക്രമിച്ചു കയറുകയും വീട്ടിലുണ്ടായിരുന്ന ദളിത് യുവതിയെ വീട്ടിനു പുറത്തെത്തിച്ച് നഗ്‌നയാക്കി പൊതുനിരത്തിലൂടെ നടത്തിക്കുകയും ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തു. ക്രൂരമായ മര്‍ദ്ദനത്തിന് ബോധരഹിതയായ യുവതിയെ അക്രമികള്‍ അടുത്തുള്ള ഒരു കുളത്തില്‍ ഉപേക്ഷിച്ച ശേഷം സ്ഥലംവിടുകയായിരുന്നു.

പിറ്റേദിവസം ബോധംതിരിച്ചു കിട്ടിയ യുവതി അടുത്തുള്ള ഗ്രമത്തിലെ ബന്ധുക്കളെ വിവരം അറിയിക്കുകയും പോലീസ് സ്‌റ്റേഷനില്‍ വിവരം അറിയിക്കുകയും പരാതിനല്‍കുകയും ചെയ്യുകയായിരുന്നു. എന്നാല്‍ പോലീസുകാര്‍ പരാതി സ്വീകരിക്കാന്‍ തയാറായില്ല. ഇത്തരം ഒരു സംഭവം നടന്നിട്ടില്ലെന്നും കുടുംബങ്ങള്‍ തമ്മിലുള്ളപ്രശ്‌നത്തിന്റെ പേരില്‍ നടത്തുന്ന ആരോപണമാണിതെന്നും സംഭവം അന്വേഷിക്കാന്‍ ഗ്രാമത്തിലെത്തിയ ഉദ്യോഗസ്ഥനോട് അത്തരം ഒരു സംഭവം നടന്നിട്ടില്ലെന്നും ഗ്രാമവാസികള്‍ പറയുന്നയായി പോലീസ് പറയുന്നു . പ്രതികളുമായി പോലീസുകാര്‍ നടത്തുന്ന ഒത്തുകളി കാരണമാണ് കേസെടുക്കാത്തതെന്ന് യുവതിയുടെ ബന്ധുക്കള്‍ ആരോപിച്ചു.

ഹരേവായില്‍ കഴിഞ്ഞവര്‍ഷം മെയില്‍ ഒ.ബി.സി വിഭാഗത്തില്‍പ്പെടുന്ന യുവാവ് ഒരു ദളിത് യുവതിയുമായി ഒളിച്ചോടിയതിന് പെണ്‍കുട്ടിയുടെ വിഭാഗത്തെ ഒരു പാഠം പഠിപ്പിക്കാനായി അഞ്ചു ദളിത് യുവതികളെ നഗ്‌നരാക്കി പൊതുനിരത്തിലൂടെ നടത്തിച്ചിരുന്നു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad