Type Here to Get Search Results !

Bottom Ad

എസ്.കെ.എസ്.എസ്.എഫ് കാസര്‍കോട് മേഖലാ അപ്‌ഡേറ്റ് ക്യാമ്പ് സമാപിച്ചു

കാസര്‍കോട് (www.evisionnews.in): സംഘടനാ പ്രവര്‍ത്തനം ശാക്തികരിക്കുന്നതിന്റെ ഭാഗമായി എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന അപ്‌ഡേറ്റ് ക്യാമ്പിന്റെ ഭാഗമായി കോട്ടക്കുന്നില്‍ നടന്ന ലീഡേര്‍സ് ക്യാമ്പ് സമാപിച്ചു. സമാപന പരിപാടി ജില്ലാ ജനറല്‍ സെക്രട്ടറി ഹാരിസ് ദാരിമി ബെദിര ഉദ്ഘാടനം ചെയ്തു. എസ്.വൈ.എസ് മണ്ഡലം സെക്രട്ടറി എം.എ ഖലീല്‍ അധ്യക്ഷത വഹിച്ചു. 

മേഖലാ ആക്ടിംഗ് സെക്രട്ടറി സുഹൈല്‍ ഫൈസി കമ്പാര്‍ ആമുഖപ്രഭാഷണം നടത്തി. ഹാഷിം അരിയില്‍ സംഘടന ക്ലാസ് നടത്തി, മേഖലാ പ്രസിഡണ്ട് ഹനീഫ് മൗലവി, അഷ്‌റഫ് റഹ്മാനി, അല്‍-ഹാഫിള് റാഷിദ് ഫൈസി, ജഅഫര്‍ ബുസ്ത്താനി, കെ.എം സൈനുദ്ദീന്‍ ഹാജി കൊല്ലമ്പാടി, ഹമീദ് ഹാജി പറപ്പാടി, ശാഫി ഹാജി,ഇര്‍ഷാദ് ഹുദവി ബെദിര, റഫീഖ് ഹാജി കോട്ടക്കുന്ന്, ശിഹാബ് അണങ്കൂര്‍, സലാം പള്ളങ്കോട്, ഫാറൂഖ് ദാരിമി കൊല്ലമ്പാടി, ഹാരിസ് മൗലവി, ഹാരിസ് എസ്.പി നഗര്‍, സിദ്ദീഖ് കമ്പാര്‍ പ്രസംഗിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad