പാലക്കാട് (www.evisionnews.in): തെരഞ്ഞെടുപ്പില്‍ തന്നെ തോല്‍പ്പിക്കാന്‍ ബോധപൂര്‍വ്വമായ ശ്രമമുണ്ടായെന്ന പരാതിയുമായി ബി.ജെ.പി ദേശീയ നിര്‍വാഹക സമിതിയംഗം ശോഭ സുരേന്ദ്രന്‍. പാലക്കാട് മണ്ഡലത്തില്‍ മത്സരിച്ച ശോഭാ സുരേന്ദ്രന്‍ യു.ഡി.എഫിലെ ശാഫി പറമ്പിലിനോടാണ് തോറ്റത്.
വിവാദ വ്യവസായി ചാക്ക് രാധാകൃഷ്ണനെ കൂട്ടുപിടിച്ച് മലമ്പുഴയിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥി കൃഷ്ണകുമാര്‍ ഒത്തുകളിച്ചുവെന്നും ദേശീയ അധ്യക്ഷന്‍ അമിത്ഷായ്ക്കു നല്‍കിയ പരാതിയില്‍ ശോഭാ സുരേന്ദ്രന്‍ പറഞ്ഞു. ഇതിന് ജില്ലാ നേതൃത്വവും കൂട്ടുനിന്നു. ബി.ജെ.പി ഭരിക്കുന്ന നഗരസഭയില്‍ നിന്നടക്കം വോട്ടുകള്‍ വന്നില്ല. കൃഷ്ണകുമാറിനെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടാണ് ശോഭാ സുരേന്ദ്രന്റെ കത്ത്.
Keywords: kerala-news-shobha-surendran
Post a Comment
0 Comments