കാഞ്ഞങ്ങാട് (www.evisionnews.in): തെരഞ്ഞെടുപ്പു ഫലപ്രഖ്യാപനത്തെ തുടര്‍ന്നുകാഞ്ഞങ്ങാട്ടും പരിസരങ്ങളിലുമുണ്ടായ മേഖലയിലുണ്ടായ സംഘര്‍ഷത്തിന് അയവു വരുത്താന്‍ ഇ. ചന്ദ്രശേഖരന്‍ എംഎല്‍എ ഇടപെടണമെന്നു മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എം.സി ഖമറുദീന്‍ ആവശ്യപ്പെട്ടു. ആറങ്ങാടിയുള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ വീടുകള്‍ തകര്‍ക്കപ്പെടുന്നത് സമാധാനാന്തരീക്ഷം തകര്‍ത്തെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
എംഎല്‍എ ഇടപെട്ട് അടിയന്തരമായി സമാധാന കമ്മിറ്റി വിളിച്ചു ചേര്‍ക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സിപിഎം അക്രമം നടത്തിയ ആറങ്ങാടി, അരയി, കൂളിയങ്കാല്‍ പ്രദേശങ്ങളിലെ വീടുകള്‍ ഖമറുദ്ദീന്‍, ലീഗ് ജില്ലാ സെക്രട്ടറി സി. മുഹമ്മദ് കുഞ്ഞി, നഗരസഭാ കമ്മിറ്റി പ്രസിഡണ്ട് ടി.കെ.ഇബ്രാഹിം, സെക്രട്ടറി കെ.മുഹമ്മദ് കുഞ്ഞി, ഹാരിസ് ബാവ നഗര്‍, മുത്തലിബ് കൂളിയങ്ങാല്‍ സന്ദര്‍ശിച്ചു.
Post a Comment
0 Comments