Type Here to Get Search Results !

Bottom Ad

വാര്‍ത്താചാനലിലേക്കില്ല: രാഷ്ട്രീയ 'ചാനലില്‍' തുടരാന്‍ നികേഷ്


കോട്ടയം (www.evisionnews.in): റിപ്പോര്‍ട്ടര്‍ ചാനല്‍ മേധാവിയും അഴീക്കോട് ഇടതു മുന്നണി സ്ഥാനാര്‍ത്ഥിയുമായിരുന്ന നികേഷ് കുമാര്‍ സിപിഎം വേദികളില്‍ സജീവമാകുന്നു. ഇനി തല്‍ക്കാലത്തേക്ക് മാധ്യമ രംഗത്ത് നിന്ന് പിന്മാറി കണ്ണൂരില്‍ പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതനാകാനാണ് നികേഷിന്റെ തീരുമാനം. 

തെരഞ്ഞെടുപ്പിന് ശേഷം പാര്‍ട്ടിയുടെ പൊതു ചടങ്ങുകളിലെല്ലാം നികേഷുണ്ട്. തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് വന്‍ വിജയം നല്‍കിയ വോട്ടര്‍മാരോട് നന്ദി പറയുന്നതിനായി പാര്‍ട്ടി സംഘടിപ്പിച്ച പല ചടങ്ങുകളിലും നികേഷ് കുമാറിന്റെ സാന്നിധ്യമുണ്ടായിരുന്നു. ഇത്തരത്തില്‍ മണ്ഡലത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കവെയാണ് രാഷ്ട്രീയത്തില്‍ തന്നെ തുടരുമെന്ന സൂചനകള്‍ നികേഷ് കുമാര്‍ നല്‍കിയത്.

തെരഞ്ഞെടുപ്പ് സമയത്ത് എല്ലാ പ്രശ്നങ്ങളെയും പ്രതിബന്ധങ്ങളെയും നമ്മള്‍ ഒരുമിച്ചാണ് നേരിട്ടതെന്നും ഇനിയും അങ്ങനെ തന്നെ വേണമെന്നും അതിനായി ഞാനും നിങ്ങള്‍ക്കൊപ്പം ഉണ്ടാകുമെന്നും നികേഷ് പറഞ്ഞു. രാഷ്ട്രീയത്തില്‍ തുടരുമോ ഇല്ലയോ എന്നത് സംബന്ധിച്ച് മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് നികേഷ് മറുപടി പറഞ്ഞിട്ടില്ല. ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് വോട്ട് ചെയ്തവര്‍ക്ക് ഫേസ്ബുക്കിലും നികേഷ് കുമാര്‍ നന്ദി പറഞ്ഞിരുന്നു. ജനങ്ങളില്‍ ഒരുവനായി വിളിപ്പാടകലെ താന്‍ ഉണ്ടാകുമെന്നും ഫേസ്ബുക്കില്‍ നികേഷ് പറഞ്ഞിരുന്നു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad