ന്യൂഡല്‍ഹി (www.evisionnews.in): സിപിഎമ്മിന്റെ അക്രമ രാഷ്ട്രീയത്തില്‍ പ്രതിഷേധിച്ച് ഡല്‍ഹിയില്‍ ബിജെപി പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. എകെജി സെന്ററിലേക്കു മാര്‍ച്ച് നടത്തിയ പ്രവര്‍ത്തകര്‍ പോലീസ് ഉയര്‍ത്തിയ ബാരിക്കേഡുകള്‍ മറികടന്നു. സിപിഎം കേന്ദ്ര കമ്മിറ്റി ഓഫീസിന്റെ ബോര്‍ഡ് ബിജെപി പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ത്തു. സംഘര്‍ഷം നേരിടാന്‍ വന്‍ പോലീസ് സന്നാഹമുണ്ട്. പ്രതിഷേധ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു നീക്കുന്നുണ്ട്.
കേരളത്തിലെ രാഷ്ട്രീയ സംഘര്‍ഷങ്ങളില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് ബിജെപി സംസ്ഥാന നേതാക്കള്‍ ഇന്ന് രാഷ്ട്രപതിയെ കാണും. വിഷയം ദേശീയ ശ്രദ്ധയിലേക്ക് ഉയര്‍ത്താനാണ് ഇപ്പോള്‍ ബിജെപി നേതൃത്വം ശ്രമിക്കുന്നത്. സിപിഎം അക്രമണങ്ങള്‍ നിര്‍ത്തിയില്ലെങ്കില്‍ പാര്‍ലമെന്റിന് അകത്തും പുറത്തും നേരിടുമെന്ന മുന്നറിയിപ്പുമായി നേരത്തെ കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് രംഗത്തെത്തിയിരുന്നു.
Post a Comment
0 Comments