ദുബൈ (www.evisionnews.in): ഷവര്‍മ വില്‍ക്കുന്ന റസ്റ്റോറന്റുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും ദുബൈയില്‍ പുതിയ ആരോഗ്യസുരക്ഷാ നിയമം നിലവില്‍വരും. ഷവര്‍മ്മയുടെ നിര്‍മാണത്തിലും വിതരണത്തിലും സ്വീകരിക്കേണ്ട മാനദണ്ഡം സംബന്ധിച്ചാണ് പുതിയ നിയമം. ഷവര്‍മ പാകം ചെയ്യുന്നതിനും വില്‍ക്കുന്നതിനും പത്ത് ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണം ഉള്ള ഇടങ്ങള്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്.
ഷവര്‍മ ഉണ്ടാക്കുന്നതിനുള്ള മാംസവും മറ്റു വസ്തുക്കളും സൂക്ഷിക്കുന്നതിനുള്ള സ്ഥലവും മെച്ചപ്പെടുത്തണമെന്നുമാണ് ദുബൈ മുനിസിപ്പാലിറ്റിയുടെ പുതിയ നിയമത്തില്‍ പറയുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി ദുബൈയിലെ 472 റസ്റ്റോറന്റുകള്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്. ഷവര്‍മ വില്‍ക്കുന്ന സ്ഥാപനങ്ങള്‍ പെരുകുന്ന സാഹചര്യത്തിലാണ് സൗകര്യങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തുന്നതിന് മുനിസിപ്പാലിറ്റി നടപടി സ്വീകരിക്കുന്നത്. പുതിയ നിയമം ഈ മാസം അവസാനത്തോടെ നിലവില്‍ വരും.
Post a Comment
0 Comments