ദുബൈ (www.evisionnews.in): ദുബൈ കെ.എം.സി.സി ചെമ്മനാട് പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ജില്ലയിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥികളുടെ വിജയത്തിന് 'വളരണം ഈ നാട് തുടരണം ഈ ഭരണം' എന്ന സന്ദേശം യു.എ.ഇയിലെ വിവിധ എമിറേറ്റുകളിലെ പ്രവാസി മലയാളികളിലെക്കെത്തിക്കുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന ഏകദിന സഹവാസ യാത്ര ' വോട്ടിനായി ഒരു യാത്ര' നാളെ രാവിലെ രാവിലെ ദുബൈയില്‍ നിന്ന് പുറപ്പെടും. യാത്രയിലുട നീളം സംവാദങ്ങള്‍, ചര്‍ച്ചകള്‍ വിനോദ പരിപാടികള്‍ തുടങ്ങിയവ ഉണ്ടാകും.
ജില്ലാ വൈസ് പ്രസിഡണ്ട് ടി.ആര്‍ ഹനീഫ് ഉദ്ഘാടനം ചെയ്തു. മുഹമ്മദ് കുഞ്ഞി ചെമ്പിരിക്ക അധ്യക്ഷത വഹിച്ചു. സത്താര്‍ ചെമ്മനാട്, കെ.ജി.എന്‍ റൗഫ്, മുനീര്‍ പള്ളിപ്പുറം, ഹനീഫ് കുവ്വത്തൊട്ടി, ബഷീര്‍ പെരുമ്പള, ആഷിഖ് ബെണ്ടിച്ചാല്‍, അനസ് കട്ടക്കാല്‍, ഇല്യാസ് കട്ടക്കാല്‍, റഫാസ് മേല്‍പ്പറമ്പ് സംബന്ധിച്ചു. ശബീര്‍ കീഴൂര്‍ സ്വാഗതവും ഷംസു ചിറാക്കല്‍ നന്ദിയും പറഞ്ഞു.
Post a Comment
0 Comments