Type Here to Get Search Results !

Bottom Ad

പരാജയം ഉറപ്പായപ്പോള്‍ സുധാകരന്‍ അക്രമത്തിന് ആഹ്വാനം ചെയ്യുന്നു - സിപിഎം


കാസര്‍കോട് (www.evisionnews.in): ഉദുമ നിയോജക മണ്ഡലത്തില്‍ പരാജയം ഉറപ്പാക്കിയ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ സുധാകരന്‍ മണ്ഡലത്തിലാകെ അക്രമവും അരാജകത്വവും അഴിച്ചുവിടാന്‍ അണികളെ പ്രോത്സാഹിപ്പിക്കുന്ന് സിപിഎം ജില്ലാ സെക്രട്ടറി കെ.പി സതീഷ് ചന്ദ്രന്‍. എല്‍.ഡി.എഫ് മണ്ഡലത്തില്‍ ബൂത്ത് പിടുത്തവും കള്ളവോട്ടും നിര്‍ബാധം നടത്തുമെന്ന് പ്രചരിപ്പിച്ച സുധാകരന്‍ തന്നെയാണ് ഇപ്പോള്‍ മണ്ഡലത്തില്‍ കള്ളവോട്ടിനും ബൂത്ത് പിടുത്തത്തിനും പ്രവര്‍ത്തക യോഗം വിളിച്ച് ചേര്‍ത്ത് ആഹ്വാനം ചെയ്തത്. ഇതിന്റെ തെളിവാണ് കഴിഞ്ഞ ദിവസം പുറത്തുവന്ന വീഡിയോ ക്ലിപ്പിംഗ്. 

ചെമ്മനാട് പഞ്ചായത്തിലെ കളനാട്ടെ ഒരു പ്രമാണിയുടെ വീട്ടിലാണ് ജനാധിപത്യ പ്രക്രിയ അട്ടിമറിക്കാനുള്ള ആഹ്വാനം നല്‍കിയ യോഗം ചേര്‍ന്നത്. ഇതിന്റെ വീഡിയോ ക്ലിപ്പിംഗ് എല്‍.ഡി.എഫിന് കൈമാറിയത് മണ്ഡലത്തില്‍ സമാധാനം പുലരണമെന്ന് ആഗ്രഹിക്കുന്ന യു.ഡി.എഫ് പ്രവര്‍ത്തകര്‍ തന്നെയാണ്. ഇത് സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കും. മണ്ഡലത്തിലാകെ സുധാകരന്റെ ജനാധിപത്യ ധ്വംസനത്തിനെതിരെയുള്ള പ്രതിഷേധം ശക്തമാക്കുകയും ചെയ്യും. 

മഞ്ചേശ്വരത്തും കാസര്‍കോട്ടും എല്‍.ഡി.എഫും തമ്മിലാണ് മത്സരം. ബിജെപി വളരെ പിന്നിലായി കഴിഞ്ഞു. കാസര്‍കോട് എല്‍.ഡി.എഫിന് വന്‍ മുന്നേറ്റമുണ്ടാക്കാനാകും. കാസര്‍കോട്ടും മഞ്ചേശ്വരത്തും മുസ്ലിം ലീഗിന്റെ വിജയം ആശങ്കയിലാണ്. ഇതിന്റെ പരിഭ്രാന്തിയിലാണ് എല്‍.ഡി.എഫ് യുഡിഎഫിന് വോട്ടുചെയ്യണമെന്ന് കുഞ്ഞാലിക്കുട്ടി ആവശ്യപ്പെടുന്നതിന് പിന്നില്‍. ബിജെപിക്കും ലീഗിനും രാഷ്ട്രീയം കച്ചവടമാണ്. സി.എച്ച് മുഹമ്മദ് കോയയുടെ പേരിലുള്ള ട്രസ്റ്റിന്റെ പെര്‍ളയിലുള്ള കോളജാണ് ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള കര്‍ണാടകയിലുള്ള വിവേകാനന്ദ ട്രസ്റ്റിന് ലീഗ് നേതാവ് വിറ്റത്. ഇതാണ് ഇവര്‍ തമ്മിലുള്ള കൂട്ടുകച്ചവടത്തിനുള്ള തെളിവെന്നും സതീഷ് ചന്ദ്രന്‍ പറഞ്ഞു. പത്രസമ്മേളനത്തില്‍ മുന്‍ എംഎല്‍എ കെവി കുഞ്ഞിരാമന്‍, സിപിഐ നേതാവ് ടി കൃഷ്ണന്‍ സംബന്ധിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad