Type Here to Get Search Results !

Bottom Ad

ബിജെപിയുടെ വര്‍ഗീയത ചെറുക്കാന്‍ കഴിയുക ഇടതുപക്ഷത്തിന് മാത്രം: ശ്രീറാം റെഡ്ഡി


കാസര്‍കോട് :(www.evisionnews.in)ബിജെപി ഉയര്‍ത്തുന്ന വര്‍ഗീയത ചെറുക്കാന്‍ ഇടതുപക്ഷത്തിന് മാത്രമേ കഴിയൂവെന്ന് സിപിഐ എം കര്‍ണാടക സംസ്ഥാന സെക്രട്ടറി ജി വി ശ്രീറാം റെഡ്ഡി പറഞ്ഞു. മഞ്ചേശ്വരം മണ്ഡലത്തിലെ പെര്‍ള, മിയാപദവ്, ഹൊസങ്കടി എന്നിവിടങ്ങളില്‍ നടന്ന എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് റാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മോഡി ഭരണത്തില്‍ രാജ്യത്ത് അസഹിഷ്ണുതയും അക്രമവും വളരുകയാണ്. മുസ്ലിം, ക്രിസ്ത്യന്‍ മതന്യൂനപക്ഷങ്ങളും ദളിതരും സംഘപരിവാറിന്റെ പീഡനത്തിനിരയാകുന്നു. ഇതിനെതിരെ പ്രതിരോധമുയര്‍ത്തുന്നതില്‍ കോണ്‍ഗ്രസ് പരാജയമാണ്.

കര്‍ണാടകയില്‍ കോണ്‍ഗ്രസ് ഭരണത്തില്‍ ബിജെപി അഴിഞ്ഞാടുന്നു. ഇതിനെതിരെ ശക്തമായ നടപടി സ്വീകരിക്കാന്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ തയ്യാറാകുന്നില്ല. എം എന്‍ കലബുര്‍ഗിയുടെ കൊലയാളികളെ അറസ്റ്റുചെയ്തിട്ടില്ല. ദക്ഷിണ കന്നഡയിലെ പുത്തൂരില്‍ സര്‍ക്കാര്‍ നേതൃത്വത്തില്‍ നടന്ന ക്ഷേത്രോത്സവത്തിന്റെ നോട്ടീസില്‍ കലക്ടറായ ഇബ്രാഹിമിന്റെ പേരുവച്ചതിന് സംഘപരിവാര്‍ നടത്തിയ അക്രമത്തിന് അരുനില്‍ക്കുന്ന സമീപനമായിരുന്നു സര്‍ക്കാരിന്. സംഭവത്തില്‍ ആര്‍എസ്എസിന്റെ നിലപാട് കോടതിയില്‍ അംഗീകരിക്കുകയായിരുന്നു സര്‍ക്കാര്‍. ബിജെപിയെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് കേരളത്തില്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരിനുമുള്ളത്.

അഴിമതിയുടെ കാര്യത്തില്‍ കോണ്‍ഗ്രസും ബിജെപിയും ഒരുപോലെയാണ്. ഉമ്മന്‍ചാണ്ടി ഭരണത്തിലുണ്ടായത് എണ്ണിയാലൊടുങ്ങാത്ത അഴിമതിയാണ്. അഴിമതിക്കേസില്‍ ജയിലില്‍ കിടന്ന കര്‍ണാടകയിലെ മുന്‍ മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ ഇപ്പോള്‍ ബിജെപി സംസ്ഥാന പ്രസിഡന്റാണ്.

പെര്‍ളയില്‍ എ രമാനാഥ റൈ അധ്യക്ഷനായി. കെ ആര്‍ ജയാനന്ദ, വി പ്രകാശന്‍ എന്നിവര്‍ സംസാരിച്ചു. രാമകൃഷ്ണ റൈ സ്വാഗതം പറഞ്ഞു. മിയാപദവില്‍ ആനന്ദ ഷെട്ടി അധ്യക്ഷനായി. ബി വി രാജന്‍, അബ്ദുറസാഖ് ചിപ്പാര്‍, വി വി രമേശന്‍, രാമകൃഷ്ണ കടമ്പാര്‍ എന്നിവര്‍ സംസാരിച്ചു. അരവിന്ദ സ്വാഗതം പറഞ്ഞു. ഹൊസങ്കടിയില്‍ എസ് രാമചന്ദ്ര അധ്യക്ഷനായി. ഡോ. വി പി പി മസ്തഫ, ബി വി രാജന്‍, കെ ആര്‍ ജയാന്ദ, പി എം ബഷീര്‍ എന്നിവര്‍ സംസാരിച്ചു. കെ കമലാക്ഷ സ്വാഗതം പറഞ്ഞു.




Post a Comment

0 Comments

Top Post Ad

Below Post Ad