Type Here to Get Search Results !

Bottom Ad

കോണ്‍ഗ്രസ് ലക്ഷ്യം ന്യൂനപക്ഷ-ദളിത്-വനിതാ വിഭാഗങ്ങളെ ഇല്ലായ്മ ചെയ്യല്‍ -ഷാഹിദ കമാല്‍


നായന്മാര്‍മൂല (www.evisionnews.in): കോണ്‍ഗ്രസില്‍ സ്ത്രീകളെ അവഗണിക്കുന്നതായും ഷാനിമോള്‍ ഉസ്മാനെ ഒറ്റപ്പാലത്തേക്ക് പറഞ്ഞയച്ചത് ചാവേറായി തോല്‍ക്കാനാണെന്നും കോണ്‍ഗ്രസ് വിട്ട് സിപിഎമ്മില്‍ ചേര്‍ന്ന ഷാഹിദ കമാല്‍. നായന്മാര്‍മൂലയില്‍ എല്‍.ഡി.എഫ് പ്രചാരണയോഗത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. തന്നെ കാസര്‍കോട്ട് പി. കരുണാകരനെതിരെ മത്സരിപ്പിച്ചതും തോല്‍ക്കാന്‍ വേണ്ടി തന്നെയായിരുന്നു. ആദ്യം കാസര്‍കോട് സ്ഥാനാര്‍ത്ഥിയായി അന്ന് നിശ്ചയിച്ചത് ഷാനി മോളെയായിരുന്നു. എന്തുവന്നാലും കാസര്‍കോട്ടേക്കില്ലെന്ന് ഷാനി കട്ടായം പറഞ്ഞതോടെ തന്നെ കാസര്‍കോട്ടേക്ക് കയറ്റിവിടുകയായിരുന്നു കോണ്‍ഗ്രസ് നേതൃത്വമെന്നും ഷാഹിദ പറഞ്ഞു. 

ന്യൂനപക്ഷ-ദളിത് പിന്നാക്ക വിഭാഗങ്ങളെ ഘട്ടംഘട്ടമായി ഇല്ലായ്മ ചെയ്യാനാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നതെന്ന് ഷാഹിദ കമാല്‍ പറഞ്ഞു. ബി.ജെ.പി. സംഘപരിവാര്‍ ശക്തികളുടെ ഇംഗിതത്തിനസുരിച്ചാണ് ഉമ്മന്‍ചാണ്ടിയുടെ ഭരണം. ആത്മാഭിമാനമുള്ള ഒരു വനിതയ്ക്കും കോണ്‍ഗ്രസില്‍ പ്രവര്‍ത്തിക്കാന്‍ കഴിയാത്ത സ്ഥിതിയാണ് നിലവിലുള്ളത്. സ്വന്തം പാര്‍ട്ടിയിലെ സ്ത്രീകള്‍ക്ക് പോലും സുരക്ഷിതത്വം നല്‍കാന്‍ കഴിയാത്തവരാണ് കേരളത്തില്‍ സ്ത്രീ സുരക്ഷ നടപ്പിലാക്കുന്നതെന്ന് ഷാഹിദ പറഞ്ഞു.

മുന്‍ ചെങ്കള പഞ്ചായത്ത് പ്രസിഡണ്ട് പി.ബി അഹമ്മദ്, അധ്യക്ഷത വഹിച്ചു. പി കരുണാകരന്‍ എംപി, സിപിഎം നേതാക്കളായ സജി മാത്യൂ, കെഎ മുഹമ്മദ് ഹനീഫ, സ്ഥാനാര്‍ത്ഥി ഡോ എഎ അമീന്‍, ജില്ലാ സെക്രട്ടറി കെപി സതീഷ് ചന്ദ്രന്‍, ടി.എം.എ സലീം പ്രസംഗിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad