തിരുവനന്തപുരം (www.evisionnews.in): പ്ലസ്ടു, വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി പരീക്ഷാ ഫലങ്ങള്‍ ഇന്ന് പ്രഖ്യാപിക്കും. വൈകിട്ട് മൂന്ന് മണിക്ക് ചീഫ് സെക്രട്ടറി എസ് എം വിജയാനന്ദാണ് ഫലപ്രഖ്യാപനം നടത്തുക.
കേരളത്തില്‍ മൊത്തം നാലു ലക്ഷത്തി എഴുപതിനായിരം വിദ്യാര്‍ത്ഥികളാണ് പരീക്ഷ എഴുതിയത്. ഇതില്‍ റഗുലര്‍ വിദ്യാര്‍ത്ഥികള്‍ മാത്രം 3,61683 പേരാണ് ഉള്ളത്. കഴിഞ്ഞ തവണ ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ 83.9 ശതമാനവും വിഎച്ച്എസി വിഭാഗത്തില്‍ 91.63 ശതമാനവും ആയിരുന്നു വിജയ ശതമാനം.
പരീക്ഷാഫലം അറിയാന്‍ ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് വിപുലമായ ഒരുക്കങ്ങള്‍ തയാറാക്കി. പി ആര്‍ ഡി ലൈവ് മൊബൈല്‍ ആപ്പിലൂടെ റിസല്‍റ്റ് പ്രസിദ്ധീകരിക്കുന്ന സമയം മുതല്‍ പരീക്ഷാഫലം ലഭിക്കും. ആന്‍േഡ്രായ്ഡ് വേര്‍ഷനിലുള്ള എല്ലാ സ്മാര്‍ട്ട് ഫോണിലും പ്ലേ സ്റ്റോറില്‍ നിന്നും പി.ആര്‍.ഡി ലൈവ് ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം.
www.kerala.gov.in, www.dhsekerala.gov.in, www.keralaresults.nic.in, www.results.itschool.gov.in, www.cdit.org, www.examresults.kerala.gov.in,www.prd.kerala.gov.in, www.results.nic.in, www.educatiokerala.gov.in എന്നീ സൈറ്റുകളിലൂടെ ഫലം അറിയാം.
Post a Comment
0 Comments