Type Here to Get Search Results !

Bottom Ad

പ്ലസ്ടു വിദ്യാര്‍ത്ഥിയെ വെടിവെച്ച് കൊന്ന കേസില്‍ ജെ.ഡി.യു എം.എല്‍.എയുടെ മകന്‍ അറസ്റ്റില്‍


പാറ്റ്‌ന (www.evisionnews.in): കാര്‍ ഓവര്‍ ടേക്ക് ചെയ്തതിന് പ്ലസ് ടു ക്ലാസ് വിദ്യാര്‍ത്ഥിയെ വെടിവെച്ചു കൊന്ന ജെ.ഡി.യു എം.എല്‍.എയുടെ മകന്‍ അറസ്റ്റില്‍. ബിഹാറിലെ ജെ.ഡി.യു എം.എല്‍.എ മനോരമ ദേവിയുടെയും കുപ്രസിദ്ധ മാഫിയ തലവന്‍ ബിന്തി യാദവ് മകനായ റോക്കി കുമാറാണ് അറസ്റ്റിലായത്.

കൊല നടന്ന ശനിയാഴ്ച മുതല്‍ റോക്കിയെ കാണാതായിരുന്നു. ബോധ് ഗയയിലുള്ള പിതാവിന്റെ ഫാക്ടറിയില്‍ ഒളിച്ചു താമസിക്കുന്നതിനിടയിലാണ് ഇയാളെ പിടികൂടിയതെന്നാണ് സൂചന. സംഭവവുമായി ബന്ധപ്പെട്ട് ബിന്തി യാദവ്, രാജേഷ് യാദവ്, മനോരമ ദേവിയുടെ സുരക്ഷാ ഗാര്‍ഡ് രാജേഷ് കുമാര്‍ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കൊലപാതകം നടക്കുമ്പോള്‍ രാജേഷും റോക്കിയുടെ കൂടെയുണ്ടായിരുന്നു.

മനോരമദേവിയെയും പോലീസ് ചോദ്യം ചെയ്തിരുന്നു. ഗയയിലെ പ്രമുഖ വ്യവസായിയുടെ മകനായ ആദിത്യ സച്‌ദേവ (19) എന്ന വിദ്യാര്‍ത്ഥിയാണ് കൊല്ലപ്പെട്ടത്. റോക്കി കുമാര്‍ സഞ്ചരിച്ച റേഞ്ച്‌റോവര്‍ കാറിനെ ആദിത്യയുടെ സ്വിഫ്റ്റ് കാര്‍ മറികടന്നതാണ് പ്രകോപനത്തിന് കാരണം. ആദിത്യയെയും സുഹൃത്തുക്കളെയും കാറില്‍ നിന്ന് ഇറക്കി മര്‍ദിച്ച ശേഷം റോക്കി ഇവര്‍ക്കെതിരെ വെടിയുതിര്‍ത്തുകയായിരുന്നു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad