കാസര്‍കോട്; (www.ecisionnews.in) ജിഷ കൊലക്കേസ് പ്രതികളെ പിടികൂടാത്തിതില്‍ പ്രതിഷേധിച്ച് ദളിത് സംഘടനകളുടെ കൂട്ടായ്മ ആഹ്വാനം ചെയ്ത പകല്‍ ഹര്‍ത്താല്‍ എറണാകുളം ജില്ലയില്‍ മാത്രം. ഇതോടെ സംസ്ഥാന വ്യാപകമായി ഹര്‍ത്താലുണ്ടാകുമെന്ന ആശങ്ക അകന്നു. ഹര്‍ത്താല്‍ വിവരം പുറത്തു വന്നതോടെ ഇതിന്റെ നിജസ്ഥിതി അറിയാന്‍ മാധ്യമ സ്ഥാപനങ്ങളിലേക്ക് ഫോണുകളുടെ പ്രവാഹമായിരുന്നു. ഹര്‍ത്താല്‍ എറണാകുളം ജില്ലായില്‍ മാത്രമാണെന്നുറപ്പായതോടെ ജില്ലയില്‍ പ്രത്യേകിച്ച് പെരുമ്പാവൂരില്‍ പോലീസ് സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്.
Post a Comment
0 Comments