ചന്തേര (www.evisionnews.in): ചന്തേരയില്‍ കാറില്‍ കടത്തുകയായിരുന്ന പോലീസ് പിടികൂടിയ 15.5 ലക്ഷം രൂപയുടെ കള്ളപ്പണം കാസര്‍കോട് ആദായ നികുതി വകുപ്പിന് കൈമാറി. ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകളാണ് പിടികൂടിയത്. പണവുമായി വന്ന മൂന്നു പേരെ പോലീസ് കസ്റ്റഡിയിലെടുത്ത് മൊഴിയെടുത്ത ശേഷം വിട്ടയച്ചു. പണം ഇന്ന് ഇന്‍കം ടാക്‌സ് അധികൃതര്‍ സര്‍ക്കാറിലേക്ക് അടക്കും.
തിങ്കളാഴ്ച വൈകിട്ട് കാലിക്കടവ് ദേശീയ പാതയില്‍ വെച്ചാണ് കുഴല്‍ പണം പിടികൂടിയത്. കാറിലുണ്ടായിരുന്ന ചിത്താരിയിലെ എം. മജീദ് (42), രാവണീശ്വരം മുക്കൂടിലെ ബഷീര്‍ (34), എം. ഫൈസല്‍ (35) എന്നിവരാണ് പണവുമായി പിടിയിലായത്. തളിപ്പറമ്പില്‍ നിന്നും ചിത്താരിയിലേക്ക് കൊണ്ടുപോവുകയായിരുന്നു പണമെന്നാണ് ഇവര്‍ പോലീസിനോട് പറഞ്ഞത്. കെ എല്‍ 60 ഡി 2633 നമ്പര്‍ ആള്‍ട്ടോ കാറില്‍ കടത്തുകയായിരുന്ന പണമാണ് ചന്തേര എസ് ഐ ഇ അനൂപ് കുമാര്‍, അഡീഷണല്‍ എസ് ഐ ടി പി ശശിധരന്‍ എന്നിവര്‍ പിടികൂടിയത്. പണത്തിന് വ്യക്തമായ രേഖ ഹാജരാക്കാന്‍ കഴിയാത്തതിനെ തുടര്‍ന്നാണ് ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
Post a Comment
0 Comments