കാസര്‍കോട് (www.evisionnews.in): നഗരത്തിലെ ബസ്റ്റാന്റില്‍ വില്‍പനയ്ക്കായി സൂക്ഷിച്ച 230 പായ്ക്കറ്റ് പാന്‍ ഉല്‍പന്നങ്ങള്‍ പിടികൂടി. ഒരാളെ കാസര്‍കോട് ടൗണ്‍ പോലീസ് അറസ്റ്റു ചെയ്തു. കടകളിലേക്ക് ഇവ എത്തിക്കുന്ന ഏജന്റായ ബീരാന്ത്ബയല്‍ സുനാമി കോളനിയിലെ രാമാനന്ദാ (25)ണ് അറസ്റ്റിലായത്. പ്ലാസ്റ്റിക് ചാക്കുകളില്‍ നിറച്ച നിലയിലായിരുന്നു ഉല്‍പന്നങ്ങള്‍ സൂക്ഷിച്ചിരുന്നത്. തെരഞ്ഞെടുപ്പിന്റെ ഭാഗമയി പോലീസ് നടത്തിയ പരിശോധനയിലാണ് പാന്‍ ഉല്‍പന്നങ്ങള്‍ കണ്ടെത്തിയത്.

Post a Comment
0 Comments