അഡൂര്‍ (www.evisionnews.in): സമസ്ത ജനറല്‍ സെക്രട്ടറിയും കാസര്‍കോട് സംയുക്ത ജമാഅത്ത് ഖാസിയുമായ പ്രൊഫ. കെ ആലിക്കുട്ടി മുസ്ലിയാര്‍ അഡൂര്‍ മഹല്ല് ഖാസിയായി ഇന്ന് സ്ഥാനമേല്‍ക്കും. വൈകിട്ട് നാലു മണിക്ക് നടക്കുന്ന പരിപാടിയില്‍ സയ്യിദ് ടി.വി ഉമ്പു തങ്ങള്‍ ആദൂര്‍ തലപ്പാവ് അണിയിക്കും. ജമാഅത്ത് പ്രസിഡന്റ് ബി.എം ഇഖ്ബാല്‍ അധ്യക്ഷത വഹിക്കും. മുദരിസ് മുഹമ്മദ് ദാരിമി ഉദ്ഘാടനം ചെയ്യും. അഡ്വ. ഹനീഫ് ഹുദവി ഖാസിയെ പരിചയപ്പെടുത്തും. ജമാഅത്ത് സെക്രട്ടറി ടി.എ ഇഖ്ബാല്‍ സ്വാഗതവും എസ്.എം അലി നന്ദിയും പറയും.
ഹാഷിം ദാരിമി, യൂസഫ് ഹാജി പള്ളങ്കോട്, അബ്ദുല്‍ അസീസ്, ആലിക്കുഞ്ഞി ഹാജി, മൊയ്തീന്‍ കുഞ്ഞി എം.പി, സൂഫി മദനി, ഷാഫി മുസ്ലിയാര്‍, കെ.കെ മുഹമ്മദ് ഷാഫി, ബീരാന്‍ ഹാജി സംസാരിക്കും. തുടര്‍ന്ന് മൂന്നു ദിവസങ്ങളില്‍ നടക്കുന്ന മതപ്രഭാഷണ പരിപാടിയില്‍ മുഹമ്മദ് ദാരിമി, അബ്ദുല്‍ ഹമീദ് മദനി, ഷാഫി അന്‍വരി എന്നിവര്‍ പ്രഭാഷണം നടത്തും. ഒമ്പതിന് പള്ളിനേര്‍ച്ച നടക്കും.
Post a Comment
0 Comments