കാസര്‍കോട് (www.evisionnews.in): കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ കേരള സന്ദര്‍ശനം പൂര്‍ണമായും റദ്ദാക്കിയതായി കേന്ദ്രനേതൃത്വം കെപിസിസിയെ അറിയിച്ചു. ഇതനുസരിച്ച് മെയ് 12ന് ഉദുമ മണ്ഡലത്തിലെ ചട്ടഞ്ചാലിലും വടകരയിലെ പുറമേരിയിലും പാലക്കാട്ടും നടത്തേണ്ടിയിരുന്ന യു.ഡി.എഫ് റാലികള്‍ ഉപേക്ഷിച്ചു. ചട്ടഞ്ചാലില്‍ വൈകിട്ട് അഞ്ചു മണിക്കാണ് പരിപാടി സജ്ജമാക്കിയത്. ഇതിനുള്ള വമ്പിച്ച ഒരുക്കങ്ങള്‍ സ്ഥലത്ത് തകൃതിയായി നടക്കുന്നതിനിടെയിലാണ് ബുധനാഴ്ച രാവിലെ രാഹുലിന്റെ പരിപാടി റദ്ദാക്കിയ വിവരം തങ്ങള്‍ക്ക് കെപിസിസിയില്‍ നിന്ന് ലഭിച്ചതെന്ന് ഡിസിസി പ്രസിഡണ്ട് അഡ്വ. സികെ ശ്രീധരന്‍ ഇ വിഷന്‍ ന്യൂസിനോട് പറഞ്ഞു. കടുത്ത പനിയെ തുടര്‍ന്നാണ് രാഹുലിന്റെ പരിപാടികള്‍ മാറ്റിവെച്ചത്.
ചട്ടഞ്ചാലിലെ സമ്മേളന നഗരിയില്‍ അയ്യായിരം പേര്‍ക്കിരിക്കാനുള്ള കസേരകള്‍ പന്തലില്‍ സജ്ജമാക്കിയിരുന്നു. കൂറ്റന്‍ സ്റ്റേജും ഏര്‍പ്പെടുത്തി. ജില്ലയിലെ അഞ്ചു മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളും രാഹുലിനൊപ്പം വേദി പങ്കിടാനായിരുന്നു തീരുമാനം. എന്നാല്‍ രാഹുലിന്റെ വരവില്ലെന്നറിഞ്ഞതോടെ ലക്ഷങ്ങള്‍ ചെലവഴിച്ച് ചട്ടഞ്ചാലില്‍ നടത്തിയ ഒരുക്കങ്ങള്‍ക്ക് നിഷ്ഫലമായതോടെ നിരാശയിലാണ് നേതൃത്വവും അണികളും. രാഹുലിന്റെ സന്ദര്‍ശനത്തിന് വേണ്ടി പോലീസും ജില്ലാ ഭരണകൂടവും വന്‍ സുരക്ഷാ ക്രമീകരണവും സജ്ജമാക്കിയിരുന്നു.
Post a Comment
0 Comments