Type Here to Get Search Results !

Bottom Ad

പ്ലസ്ടു പരീക്ഷ: ജില്ലയിലെ വിജയ ശതമാനത്തില്‍ വന്‍കുറവ്


കാസര്‍കോട്: (www.evisionnews.in) പ്ലസ്ടു പരീക്ഷയില്‍ ജില്ലയില്‍ വിജയ ശതമാനം കുറഞ്ഞു. ഇത്തവണ ജില്ലയുടെ വിജയം 77.2 ശതമനമാണ്. വി.എച്ച്.എസ്.ഇ പരീക്ഷയില്‍ 85.78 ശതമാനമാണ് വിജയം. കഴിഞ്ഞ വര്‍ഷത്തെ വിജയശതമാനം 90.30 ആയിരുന്നു. പ്ലസ്ടുവില്‍ 10347 പേര്‍ ജില്ലയില്‍ ഇത്തവണ ഉപരിപഠനത്തിനര്‍ഹരായപ്പോള്‍ വി.എച്ച്.എസ്.ഇയില്‍ 959 പേരാണ് ഉപരിപഠനത്തിനര്‍ഹരായത്. 104 വിദ്യാലയങ്ങളിലായി 13402 വിദ്യാര്‍ത്ഥികളാണ് പ്ലസ്ടു പരീക്ഷ എഴുതിയത്. 351 വിദ്യാര്‍ത്ഥികള്‍ മുഴുവന്‍ വിഷയത്തിലും എപ്ലസ് നേടി. ഓപ്പണ്‍ സ്‌കൂളില്‍ പരീക്ഷയെഴുതിയ 2126 കുട്ടികളില്‍ 792 പേര്‍ ഉപരിപഠനത്തിനര്‍ഹരായി. 37.25 ശതമാനമാണ് വിജയം.

Post a Comment

0 Comments

Top Post Ad

Below Post Ad