കാസര്‍കോട്: (www.evisionnews.in) മര്‍ദ്ദനമേറ്റ യുവാവിനെയും ഉമ്മയേയും കാസര്‍കോട് ജനറല്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. പൊയിനാച്ചി മൈലാട്ടിയിലെ എം. സുധീര്‍(34), ഉമ്മ ആരിഫ ബീവി(64) എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. ഇന്നലെ രാത്രി പത്ത് മണിയോടെ അയല്‍ക്കാരന്റെ നേതൃത്വത്തിലെത്തിയ സംഘം മര്‍ദ്ദിക്കുകയായിരുന്നുവത്രെ. സുധീറിനെ മര്‍ദ്ദിക്കുന്നത് കണ്ട് തടയാന്‍ ശ്രമിച്ചപ്പോഴാണ് ഉമ്മക്ക് പരിക്കേറ്റത്.
Post a Comment
0 Comments