Type Here to Get Search Results !

Bottom Ad

ഖാസി കേസ്: ബന്ധുക്കള്‍ പിണറായിയെ കണ്ടു


കാസര്‍കോട് (www.evisionnews.in): ചെമ്പരിക്ക ഖാസി സി.എം അബ്ദുല്ല മൗലവിയുടെ മരണവുമായി ബന്ധപ്പെട്ട് സത്യസന്ധമായ അന്വേഷണം നടത്തി കുറ്റവാളികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടുള്ള സമരത്തിന് പിന്തുണതേടി ഖാസിയുടെ ബന്ധുക്കള്‍ സിപിഎം പൊളിറ്റ്ബ്യൂറോ അംഗം പിണറായി വിജയനെ കണ്ടു. 

മരണം സംബന്ധിച്ച സത്യാവസ്ഥ പുറത്തുകൊണ്ടുവരാന്‍ ഖാസിയുടെ കുടുംബവും സമരസമിതിയും നടത്തുന്ന സമരത്തിന് പിണറായി പിന്തുണ അറിയിച്ചു. മരണം സംബന്ധിച്ച് സിബിഐ നടത്തുന്ന പുനരന്വേഷണ ഘട്ടത്തില്‍തന്നെ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന ആവശ്യമടങ്ങിയ നിവേദനവും പിണറായിക്ക് കൈമാറി. ഖാസിയുടെ മകന്‍ സിഎ മുനീര്‍, മരുമകന്‍ ഷാഫി ദേളി, മേല്‍പറമ്പിലെ സാമൂഹ്യ പ്രവര്‍ത്തകന്‍ എംഎം ഹംസ എന്നിവരാണ് പിണറായിയെ കണ്ടത്. സിപിഎം ജില്ലാ സെക്രട്ടറി കെപി സതീഷ് ചന്ദ്രനും പിണറായിക്കൊപ്പമുണ്ടായിരുന്നു.

Post a Comment

0 Comments

Top Post Ad

Below Post Ad