Type Here to Get Search Results !

Bottom Ad

കാസര്‍കോട് മഞ്ചേശ്വരം മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ആര്‍.എസ്.എസ് ശ്രമം : എ. അബ്ദുല്‍ റഹ്മാന്‍


കാസര്‍കോട് (www.evisionnews.in): അന്യ സംസ്ഥാനങ്ങളിലെ നൂറുക്കണക്കിന് ക്രിമിനലുകളെയും സംഘപരിവാര്‍ പ്രവര്‍ത്തകരെയും ഇറക്കി മഞ്ചേശ്വരം, കാസര്‍കോട് നിയോജക മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പിനെ അട്ടിമറിക്കാന്‍ ബി.ജെ.പി ശ്രമിക്കുകയാണെന്ന് മുസ്ലിം ലീഗ് ജില്ലാ ട്രഷറര്‍ എ. അബ്ദുല്‍ റഹ്മാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ പരാതിയില്‍ ബോധിപ്പിച്ചു.

കള്ളപ്പണവും മദ്യവും നല്‍കിയും വോട്ടര്‍മ്മാരെ ഭീഷണിപ്പെടുത്തിയും തിരിച്ചറിയല്‍ കാര്‍ഡ് പിടിച്ചടുത്തും കര്‍ണാടകയില്‍ നിന്നെത്തിയ ആര്‍.എസ്.എസ് സംഘങ്ങള്‍ മണ്ഡലങ്ങളുടെ അതിര്‍ത്തി പ്രദേശങ്ങളില്‍ അരാജകത്വം സൃഷ്ട്ടിക്കുകയാണ്. തീരദേശങ്ങളിലും കോളനികളിലും താമസിക്കുന്ന പാവപ്പെട്ട ജനവിഭാഗങ്ങള്‍ക്കിടയില്‍ വര്‍ഗീയ ധ്രുവീകരണം നടത്തി ചേരിതിരിവ് സൃഷ്ട്ടിച്ച് ജനാധിപത്യ പ്രക്രിയക്ക് തടസമുണ്ടാക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നത്. 

തെരഞ്ഞെടുപ്പ് പ്രവര്‍ത്തങ്ങള്‍ക്കായി അന്യ സംസ്ഥാനങ്ങളില്‍ നിന്നുമെത്തിയിട്ടുള്ള ആര്‍.എസ്.എസ് സംഘങ്ങളെ കണ്ടെത്തുന്നതിനും അവരെ തിരിച്ചയക്കുനതിനും ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും കാസര്‍കോട് മഞ്ചേശ്വരം മണ്ഡലങ്ങളില്‍ സമാധാന അന്തരീക്ഷം നിലനിര്‍ത്തി നീതി പൂര്‍വ്വമായ തെരഞ്ഞെടുപ്പിന് സഹാചര്യമൊരുക്കണമെന്നും അബ്ദുല്‍ റഹ്മാന്‍ ആവശ്യപ്പെട്ടു.

Post a Comment

0 Comments

Top Post Ad

Below Post Ad