കാസര്‍കോട് (www.evisionnews.in): നഗരത്തിലും പരിസരങ്ങളിലും രണ്ടു ദിവസമായി മുടങ്ങിയ വൈദ്യുതി പുനഃസ്ഥാപിക്കാത്തതില്‍ പ്രതിഷേധിച്ച് സിപിഎം പ്രവര്‍ത്തകര്‍ വ്യാഴാഴ്ച രാത്രി നെല്ലിക്കുന്ന് കെഎസ്ഇബി സെക്ഷന്‍ ഓഫിസ് ഉപരോധിച്ചു. പുതിയ ബസ് സ്റ്റാന്റ്, നുള്ളിപ്പാടി, അണങ്കൂര്‍, വിദ്യാനഗര്‍, നായന്മാര്‍മൂല, പാണലം, സിവില്‍ സ്റ്റേഷന്‍, ബട്ടംപാറ, അശ്വിനി നഗര്‍ തുടങ്ങിയ പ്രദേശങ്ങളില്‍ വൈദ്യുതിയില്ലാതെ ജനങ്ങള്‍ കുടിവെള്ളംപോലും കിട്ടാതെ വിഷമിക്കുകയാണ്.
10നു രാത്രിയുണ്ടായ മഴയോടെയാണ് വൈദ്യുതി നിലച്ചത്. ഇത് പുനസ്ഥാപിക്കാത്തതില്‍ പ്രതിഷേധിച്ചാണ് ഓഫീസ് ഉപരോധിച്ചത്. ഉപരോധം നിയന്ത്രണം വിടുമെന്നായപ്പോള്‍ പോലീസ് സെക്ഷന്‍ എഞ്ചിനീയറെ ഓഫീസിലെത്തിച്ച് നേതാക്കളുമായി ചര്‍ച്ച നടത്തി പ്രശ്‌നം താല്‍കാലികമായി പരിഹരിക്കുകയായിരുന്നു.
വേനല്‍ കടുത്തതോടെ കുടിവെള്ളത്തിനായി ജനങ്ങള്‍ നെട്ടോട്ടമോടുമ്പോഴായിരുന്നു വൈദ്യുതി തകരാറിലായത്. വാട്ടര്‍ അതോറിറ്റി നല്‍കുന്ന ഉപ്പുവെള്ളം കുടിക്കാനാവാതെ നട്ടംതിരിയുന്ന മിക്ക കുടുംബങ്ങളുടെയും ആശ്രയം കുഴല്‍കിണറുകളായിരുന്നു. എന്നാല്‍ വൈദ്യുതി മുടങ്ങിയതോടെ മോട്ടോര്‍ പ്രവര്‍ത്തിപ്പിക്കാനാവാതെ ആകെയുള്ള ആശ്രയവും ഇല്ലാതായതിന്റെ ദുരിതത്തെ തുടര്‍ന്നാണ് വൈദ്യുതി ഓഫീസ് ഉപരോധിച്ചത്.
കഴിഞ്ഞ ദിവസമുണ്ടായ കാറ്റിലും മഴയിലും വിദ്യാനഗറില്‍ കൂറ്റന്‍ മരം കടപുഴകി വീണതോടെയാണ് നഗരത്തിലെ വൈദ്യുതി ബന്ധം താറുമാറായത്. ഇതിനു പുറമെ നഗരത്തിന്റെ പലയിടങ്ങളിലും മരങ്ങളും തെങ്ങുകളും വൈദ്യുത ലൈനില്‍ വീണ് വിതരണം മുങ്ങിയിരുന്നു.
Post a Comment
0 Comments