തിരുവനന്തപുരം (www.evisionnews.in): ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചു. 10.30 മണിയോടെ നിയമസഭയിലെത്തിയ ഉമ്മന്‍ചാണ്ടി ഗവര്‍ണരുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് രാജികത്ത് കൈമാറിയത്. പതിവിന് വിപരീതമായി കോണ്‍ഗ്രസ് നേതാക്കളുടെയും പ്രവര്‍ത്തകരുടെയും വലിയ അകമ്പടിയില്ലാതെയാണ് മുഖ്യമന്ത്രി ക്ലിഫ് ഹൗസിലേക്ക് പുറപ്പെട്ടത്.
അഞ്ചു വര്‍ഷം പൂര്‍ത്തിയാക്കിയ മന്ത്രിസഭയുടെ കാലത്ത് തനിക്കും മന്ത്രിസഭയിലെ സഹപ്രവര്‍ത്തകര്‍ക്കും ജനങ്ങള്‍ നല്‍കിയ ഹൃദ്യമായ സമീപനത്തിനും സ്നേഹത്തിനും നന്ദി പറഞ്ഞതാണ് ഉമ്മന്‍ചാണ്ടി രാജി സമര്‍പ്പിക്കാന്‍ നിയമസഭയിലെത്തിയത്. കേവലം രണ്ട് എംഎല്‍എമാരുടെ ഭൂരിപക്ഷമുള്ള ഗവണ്മെന്റിന് കാലാവധി പൂര്‍ത്തിയാക്കാനും വികസനവും കരുതലും എന്ന നയം വിജയകരമായി നടപ്പിലാക്കാനും കലവറയില്ലാത്ത പിന്തുണ ഒന്നു കൊണ്ട് മാത്രമാണ് സാധിച്ചത്.
എന്നാല്‍ തെറ്റായ പ്രചാരണങ്ങളാലും യുഡിഎഫിനെതിരെയുണ്ടായ വര്‍ഗ്ഗീയ ധ്രുവീകരണത്തിന്റെ അടിയൊഴുക്കുകളാലുമാണ് പരാജയം നേരിട്ടതെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. ജനങ്ങളെ കുറ്റപ്പെടുത്തുന്നില്ല, ആ പ്രചാരണം അതിജീവിക്കാനും അതിനെ പ്രതിരോധിക്കാനും സാധിച്ചില്ല. ഗവണ്മെന്റിന്റെ വിജയങ്ങളും നേട്ടങ്ങളും ജനങ്ങളിലേക്ക് എത്തിക്കുന്നതിനും വീഴ്ച പറ്റിയതായും ഉമ്മന്‍ചാണ്ടി കൂട്ടിച്ചേര്‍ത്തു.
Post a Comment
0 Comments