Type Here to Get Search Results !

Bottom Ad

മാവുങ്കാലില്‍ എല്‍.ഡി.എഫ് പ്രകടനത്തിന് നേരെ അക്രമം: 100ഓളം ബി.ജെ.പി പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

ഹോസ്ദുര്‍ഗ് (www.evisionnews.in): കാഞ്ഞങ്ങാട് നിയോജക മണ്ഡലത്തില്‍ നിന്ന് വന്‍ ഭൂരിപക്ഷത്തോടെ ഇ. ചന്ദ്രശേഖരന്‍ വിജയിച്ചതില്‍ എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ നടത്തിയ ആഹ്ലാദ പ്രകടനത്തിന് നേരെ അക്രമം അഴിച്ചുവിട്ട 100ഓളം ബി.ജെ.പി പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു. അക്രമത്തില്‍ പരിക്കേറ്റ ഇ. ചന്ദ്രശേഖരന്‍ എംഎല്‍എയുടെ പരാതി പ്രകാരമാണ് ഹോസ്ദുര്‍ഗ് പോലീസ് നരഹത്യാ ശ്രമത്തിന് കേസെടുത്തത്. 

വ്യാഴാഴ്ച വൈകുന്നേരത്തോടെ മാവുങ്കാലിലാണ് എല്‍.ഡി.എഫ് പ്രവര്‍ത്തകരെ ബി.ജെ.പി പ്രവര്‍ത്തകര്‍ അക്രമിച്ചത്. ഇ ചന്ദ്രശേഖരന് പുറമെ നിരവധി സി പി എം നേതാക്കള്‍ക്കും അക്രമത്തില്‍ പരിക്കുണ്ട്. ഇടതുകൈ എല്ല് പൊട്ടി ഗുരുതരമായി പരിക്കേറ്റ എം എല്‍ എ കാഞ്ഞങ്ങാട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. പരിക്കേറ്റ മറ്റു എല്‍.ഡി.എഫ് പ്രവര്‍ത്തകരും ആശുപത്രിയില്‍ ചികിത്സയിലാണ്. അക്രമത്തില്‍ എം.എല്‍.എയുടെ ബൊലേറോ ജീപ്പും തകര്‍ത്തിട്ടുണ്ട്.

Post a Comment

0 Comments

Top Post Ad

Below Post Ad