Type Here to Get Search Results !

Bottom Ad

ചിതയിലേക്കെടുത്ത 'മൃതദേഹം പുനര്‍ജനിച്ചു'


മൈസൂരു (www.evisionnews.in): മരിച്ചുവെന്നു കരുതി അന്ത്യകര്‍മ്മങ്ങള്‍ നടത്തി അടക്കുവാന്‍ കൊണ്ടുപോയ മധ്യവയസ്‌കക്ക് പുനര്‍ജന്മം കിട്ടിയ സംഭവം ഗ്രാമാവാസികളെ ഞെട്ടിച്ചു. മൈസൂരുവിലെ ബസവേശ്വറിലാണ് സംഭവം. ബാസവേശ്വര്‍ സ്വദേശിനിയായ പദ്മ ഭായി ലോദ (59)യാണ് ബന്ധുക്കളേയും നാട്ടുകാരേയും ഞെട്ടിച്ച് ജീവിതത്തിലേക്ക് മടങ്ങിയെത്തിയത്. 

ഹൃദയാഘാതത്തെത്തുടര്‍ന്ന് മരിച്ചുവെന്നു കരുതി അടക്കാന്‍ കൊണ്ടുപോയ പദ്മ ഭായിക്ക് അവസാന നിമിഷം ജീവനുണ്ടെന്ന് തിരിച്ചറിയുകയായിരുന്നു. തുടര്‍ന്ന് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ഞായറാഴ്ച പദ്മ ഭായിയെ കടുത്ത നെഞ്ചുവേദനയെത്തുടര്‍ന്ന് മൈസൂരുവിലെ ഒരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഡോക്ടര്‍മാരുടെ പരിശോധനയില്‍ പദ്മ ഭായിയുടെ തലച്ചോറില്‍ രക്തസ്രാവം ഉള്ളതായി കണ്ടെത്തി. ഇതിന് പിന്നാലെ പദ്മ ഭായി ഹൃദയാഘാതത്തെത്തുടര്‍ന്ന് മരിച്ചതായി ഡോക്ടര്‍മാര്‍ വ്യക്തമാക്കി. ശേഷം പോസ്റ്റുമോര്‍ട്ടം കൂടാതെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കുകയായിരുന്നു.

മൃതദേഹം വീട്ടില്‍ കൊണ്ടുവന്ന് അന്ത്യകര്‍മ്മങ്ങള്‍ നടത്തിയ ശേഷം സംസ്‌കരിക്കുന്നതിനായി മൃതദേഹം കൊണ്ടുപോകാന്‍ ഒരുങ്ങിയപ്പോഴാണ് ബന്ധുക്കളിലൊരാള്‍ പദ്മ ഭായിക്ക് നാഡിമിടിപ്പുള്ളതായി കണ്ടെത്തിയത്.




Post a Comment

0 Comments

Top Post Ad

Below Post Ad