Type Here to Get Search Results !

Bottom Ad

കേബിള്‍ ഓപ്പറേറ്റേഴ്‌സ് അസോസിയഷന്‍ സംസ്ഥാന പ്രസിഡണ്ട് നാസര്‍ ഹസന്‍ അന്‍വര്‍ അന്തരിച്ചു


കാസര്‍കോട്. (www.evisionnews.in) കേരള കേബിള്‍ ഓപ്പറേറ്റേഴ്‌സ് അസോസിയഷന്‍ സംസ്ഥാന പ്രസിഡണ്ടും കാസര്‍കോട്ടെ മാധ്യമ സാംസ്‌കാരിക രംഗത്തെ നിറസാന്നിധ്യവുമായ നാസര്‍ ഹസന്‍ അന്‍വര്‍ (52)അന്തരിച്ചു. മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് മംഗളൂരു എ.ജെ ആശുപത്രിയില്‍ ശനിയാഴ്ച രാവിലെയായിരുന്നു അന്ത്യം. ഒരാഴ്ച മുമ്പാണ് അന്‍വറിനെ പക്ഷാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇവിടെ ശസ്ത്രക്രിയക്ക് വിധേയമാക്കിയ ശേഷം വെന്റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു.

കാസര്‍കോട്ടെ ആദ്യ ടി.വി കേബിള്‍ സംരംഭത്തിന്റെയും കെ.സി.എന്‍ ചാനലിന്റെയും സ്ഥാപകനാണ്. കാസര്‍കോട് ഗവ കോളജിലെ പൂര്‍വ്വവിദ്യാര്‍ത്ഥിയാണ്. കോളജിലെ പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്മയായ ഒരുവട്ടം കൂടിയുടെ മുഖ്യസംഘാടകനാണ്. കാസര്‍കോട്ടെ സാംസ്‌കാരിക രംഗത്ത് നവീനതയുടെ ചലനങ്ങള്‍ സൃഷ്ടിച്ച സ്‌കിന്നേഴ്‌സിന്റെ സ്ഥാപക ഭാരവാഹിയാണ്. സംസ്ഥാനത്തെ കേബിള്‍ ടിവി സംപ്രേഷണ പ്രസ്ഥാനത്തിന് ആധുനികതയുടെയും ഡിജിറ്റല്‍ സാങ്കേതികതയുടെയും മുഖം നല്‍കാന്‍ ചുക്കാന്‍ പിടിച്ചത് അന്‍വറായിരുന്നു.

ചെമ്മനാട്ടെ പ്രമുഖ കുടുംബാംഗമായ പരേതനായ സി.പി മഹമൂദിന്റെയും എട്ടുംവളപ്പില്‍ അബ്ദുല്‍ ഖാദര്‍ ഹാജിയുടെ മകള്‍ പരേതയായ ആയിശയുടെയും മകനാണ്. ഭാര്യ: കുന്താപുരം സ്വദേശിനി ആശ, വിദ്യാര്‍ത്ഥികളായ അഷൂര്‍, അസര്‍ മക്കളാണ്. സഹോദരങ്ങള്‍: നസീറ, ഉമ്മാലിമ്മ, തന്‍സീര്‍. കര്‍ണാടക പോലീസ് സര്‍വീസില്‍ നിന്ന് കമ്മീഷണറായി വിരമിച്ച രാഷ്ട്രപതി അവാര്‍ഡ് ജേതാവ് ഇഖ്ബാല്‍ അമ്മാവനാണ്.




Post a Comment

0 Comments

Top Post Ad

Below Post Ad