ചെര്‍ക്കള (www.evisionnews.in): പെരുമ്പാവൂരില്‍ മൃഗീയമായി കൊല്ലപ്പെട്ട നിയമവിദ്യാര്‍ത്ഥിനി ജിഷക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് എം.എസ്.എഫ് ചെങ്കള പഞ്ചായത്ത് കമ്മിറ്റി. ജിഷയുടെ മരണവുമായി ബന്ധപ്പെട്ട് ചിലര്‍ നടത്തുന്ന രാഷ്ട്രീയ മുതലെടുപ്പ് അവസാനിപ്പിച്ച് യഥാര്‍ത്ഥ പ്രതികളെ നിയമത്തിന്‍ മുന്നില്‍ കൊണ്ടുവരാന്‍ എല്ലാവരും ഒറ്റകെട്ടായി രംഗത്തിറങ്ങണമെന്നും യോഗം ആവശ്യപ്പെട്ടു.
കാസര്‍കോട് നിയോജക മണ്ഡലത്തില്‍ നിന്നും മത്സരിക്കുന്ന യു.ഡി.എഫ് സ്ഥാനാര്‍ത്ഥി എന്‍.എ നെല്ലിക്കുന്നിന്റെ വിജയത്തിന് ശക്തമായ പ്രചാരണം നടത്താനും തീരുമാനിച്ചു. സി.ബി തബ്ശീര്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് ബീ . കെ അബ്ദുല്‍ സമദ് ഉദ്ഘടനം ചെയ്തു. ഹാഷിം ബംബ്രണ, ഖാദര്‍ ചെങ്കള, അനസ് എതിര്‍ത്തോട്, സുലൈം ചെര്‍ക്കള, തഹ ചേരൂര്‍, ഖാലിദ് ഷാന്‍, സാദിഖ് പാണലം, ശിഹാബ് പുണ്ടൂര്‍, ശഫ്ഫാന്‍ സംസാരിച്ചു. ഷാനിഫ് നെല്ലിക്കട്ട സ്വാഗതവും സുഫൈദ് നന്ദിയും പറഞ്ഞു.

Post a Comment
0 Comments