Type Here to Get Search Results !

Bottom Ad

ഉമ്മന്‍ ചാണ്ടിയെ സുധീരന്‍ തിരുത്തി ; പോരാട്ടം എല്‍.ഡി.എഫും യു.ഡി.എഫും തമ്മില്‍


മലപ്പുറം; (www.evisionnews.in) മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ തിരുത്തി കെ.പി.സി.സി പ്രസിഡന്റ് വിഎം സുധീരന്‍. കേരളത്തില്‍ തിരഞ്ഞെടുപ്പ് പോരാട്ടം എല്‍.ഡി.എഫും യു.ഡി.എഫും തമ്മിലാണ്. കേരളത്തില്‍ ഒരിടത്തുപോലും ബി.ജെ.പിക്ക് മുന്നേറ്റമുണ്ടാവില്ല. സുധീരന്‍ പറഞ്ഞു.

സംസ്ഥാനത്ത് ബി.ജെ.പി അക്കൗണ്ട് തുറക്കില്ല. എല്‍.ഡി.എഫും യു.ഡി.എഫും തമ്മിലാണ് എല്ലായിടത്തും കടുത്ത മത്സരം നടക്കുന്നതെന്നും അദ്ദേഹം മലപ്പുറത്ത് പറഞ്ഞു. 

ആലപ്പുഴയിലെ കുട്ടനാട്ടിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയായിരുന്നു അരുവിക്കര മോഡല്‍ പ്രസംഗുമായി മുഖ്യമന്ത്രി എത്തിയത്. കേരളത്തിലെ മിക്ക മണ്ഡലങ്ങളിലും കടുത്ത മത്സരം നടക്കുന്നത് ബിജെപിയും യുഡിഎഫും തമ്മിലാണെന്നും എല്‍ഡിഎഫ് മൂന്നാംസ്ഥാനത്താണെന്നുമായിരുന്നു ഉമ്മന്‍ചാണ്ടിയുടെ പ്രസംഗം. ഇതിന് മറുപടിയുമായി കെ.പി.സി.സി പ്രസിഡന്റ് തന്നെ ഉമ്മന്‍ചാണ്ടിയെ തിരുത്തി രംഗത്തെത്തുകയായിരുന്നു.

keywords: sudheeran-against-umman-chandy-election-ldf-udf

Tags

Post a Comment

0 Comments

Top Post Ad

Below Post Ad