Type Here to Get Search Results !

Bottom Ad

പെണ്‍കുട്ടിയുടെ ജീന്‍സ് അഴിക്കുന്നതിന് സാക്ഷിയായി സാക്ഷി മഹാരാജ് എം.പി: വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്


ലഖ്‌നൗ (www.evisionnews.in): ബിജെപിയുടെ തീവ്ര ഹിന്ദുത്വ മുഖവും ന്യൂനപക്ഷ വിരുദ്ധ പ്രസ്താവനയിലൂടെ മാധ്യമ കോലാഹലങ്ങള്‍ സൃഷ്ടിക്കുന്ന ബി.ജെ.പി എം.പി സാക്ഷി മഹാരാജ് പുതിയ വിവാദകുരുക്കില്‍. തന്റെ മണ്ഡലത്തില്‍ ഒരു യോഗത്തില്‍ വെച്ച് പെണ്‍കുട്ടിയുടെ പാന്റ്‌സ് അഴിപ്പിക്കുന്ന ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് സാക്ഷി മഹാരാജ് പ്രതിക്കൂട്ടിലായത്. . ഉത്തര്‍പ്രദേശിലെ ഒരു ചടങ്ങില്‍ സാക്ഷി ആവശ്യപ്പെട്ടതനുസരിച്ച് ചില സ്ത്രീകള്‍ അദ്ദേഹത്തിനു മുമ്പില്‍ ഒരു പെണ്‍കുട്ടിയുടെ ജീന്‍സ് അഴിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

അനുയായികള്‍ക്ക് സമീപം ഇരിക്കുന്ന സാക്ഷി മഹാരാജ് അദ്ദേഹത്തിനു സമീപത്തായി തറയില്‍ ഇരിക്കുന്ന പെണ്‍കുട്ടിയോട് പാന്റ്‌സ് ഊരിക്കാണിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് ഒന്നുരണ്ട് സ്ത്രീകള്‍ പെണ്‍കുട്ടിയെ എഴുന്നേല്‍പ്പിച്ച് പാന്റ്‌സ് ഊരി സാക്ഷി മഹാരാജിനെ കാണിക്കുകയും ചെയ്യുന്നതാണ് വീഡിയോയിലുള്ളത്. ചടങ്ങില്‍ സാക്ഷി മഹാരാജിനു സമീപത്തായി ഒട്ടേറെ പുരുഷന്മാരുമുണ്ട്.

ബി.ജെ.പി പ്രവര്‍ത്തകരുടെ വീട്ടിലെത്തിയ പോലീസിനെ വെടിവെക്കുമെന്ന് സാക്ഷി മഹാരാജ് ഭീഷണിപ്പെടുത്തിയതുമായി ഈ സംഭവത്തിനു ബന്ധമുണ്ടെന്നാണ് റിപ്പോര്‍ട്ട്. പോലീസിനെ ഭീഷണിപ്പെടുത്തിയതുമായി ബന്ധപ്പെട്ട് സാക്ഷി മഹാരാജിനെതിരെ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ജിതേന്ദ്ര കുമാര്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ബി.ജെ.പി പ്രവര്‍ത്തകനായ മെയ്ഡന്‍ സിങ്ങിന്റെ ഫത്തേപ്പൂര്‍ ഗ്രാമത്തിലുള്ള വീട്ടില്‍ മെയ് 3ന് നടന്ന പരിപാടിയിലാണ് പോലീസിനെ വെടിവെക്കുമെന്ന് സാക്ഷി മഹാരാജ് ഭീഷണിപ്പെടുത്തിയത്. മദ്യ വില്പനയുമായി ബന്ധപ്പെട്ട് പോലീസ് മെയ്ഡന്‍ സിങ്ങിന്റെ വീട്ടില്‍ റെയ്ഡ് നടത്തിയിരുന്നു. ഇതാണ് സാക്ഷി മഹാരാജിനെ പ്രകോപിപ്പിച്ചത്. വനിതാ കോണ്‍സ്റ്റബിള്‍മാര്‍ ഇല്ലാതെയാണ് പോലീസ് മെയ്ഡന്‍ സിംഗിന്റെ വീട്ടിലെത്തിയതെന്നാണ് സാക്ഷി മഹാരാജ് ആരോപിക്കുന്നത്. പോലീസ് സിങ്ങിന്റെ രണ്ട് പെണ്‍മക്കളോട് മോശമായി പെരുമാറിയെന്നും പറയുന്നു. പോലീസ് മര്‍ദ്ദിച്ചതിന്റെ പാടുകള്‍ കാണാനാണ് സാക്ഷി മഹാരാജ് പാന്റ്‌സ് അഴിക്കാന്‍ ആവശ്യപ്പെട്ടതെന്നും എം.പിയുമായി അടുത്ത വൃത്തങ്ങള്‍ വിശദീകരിക്കുന്നു. എന്നാല്‍ ഇങ്ങനെ ചെയ്യാന്‍ സാക്ഷി മഹാരാജിന് എന്തധികാരമെന്ന ചോദ്യമാണ് സമൂഹമാധ്യമങ്ങളില്‍ ഉയരുന്നത്.




Tags

Post a Comment

0 Comments

Top Post Ad

Below Post Ad