ന്യൂഡല്‍ഹി (www.evisionnews.in): ബ്ലാക്ക് മെയില്‍ രാഷ്ട്രീയത്തിന്റെ ജഗത് ഗുരുവാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന് മുതര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ്. അഗസ്ത വെസ്റ്റ്‌ലാണ്ട് അഴിമതിക്കേസില്‍ യുപിഎ സര്‍ക്കാരിനെ വെട്ടിലാക്കാന്‍ മോഡി നടത്തുന്ന രാഷ്ട്രീയം ബ്ലാക്ക് മെയില്‍ രാഷ്ട്രീയമാണ്. ഗൂഢാലോജനയുടെ കേന്ദ്ര ബിന്ദു മോദിയാണെന്നും അദ്ദേഹം ആരോപിച്ചു. അഗസ്ത വെസ്റ്റ്‌ലാണ്ട് അഴിമതിക്കേസ് അടുത്ത ദിവസങ്ങളിലായി ചൂടേറിയ വാദങ്ങള്‍ക്ക് പാര്‍ലമെന്റില്‍ വഴി ഒരുക്കുമ്പോഴാണ് പ്രധാനമന്ത്രിയെ വിമര്‍ശിച്ചുകൊണ്ട് കോണ്‍ഗ്രസ് രംഗത്തെത്തിയത്.
കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി , ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി എന്നിവരെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്താനാണ് മോഡിയും അമിത് ഷായും ശ്രമിക്കുന്നതെന്ന് ഒരു റാലിക്കിടെ ജയറാം രമേശ് പറഞ്ഞു. മേക്ക് ഇന്‍ ഇന്ത്യയില്‍ അഗസ്ത വെസ്റ്റ്‌ലാണ്ടിനെ ക്ഷണിച്ച മോദി തന്നെയാണ് ഇതേ കമ്പനിയെ ഉയര്‍ത്തിക്കാട്ടി കോണ്‍ഗ്രസിനെതിരെ തിരിഞ്ഞിരിക്കുന്നത്.
കോണ്‍ഗ്രസിന്റെ നിലപാട് രാഹുല്‍ ഗാന്ധി പാര്‍ലമെന്റില്‍ വിവരിക്കും. മുതിര്‍ന്ന നേതാക്കളായ ജ്യോതിരാദിത്യ സിന്ധ്യയും വീരപ്പമൊയ്‌ലിയും ചര്‍ച്ചകളില്‍ പങ്കാളികളാകും. സുപ്രീം കോടതി നേതൃത്വത്തില്‍ അന്വേഷണം നടത്തണം എന്ന ആവശ്യത്തെ അനുകൂലിക്കാന്‍ ബിജെപി തയാറാകുമോ എന്നും ജയറാം വെല്ലുവിളിച്ചു.
പ്രതികാരത്തിന്റെ സ്വരം ഒരു സര്‍ക്കാരിന് നല്ലതല്ല. അഗസ്റ്റക്ക് എതിരായിട്ടുകൂടി എന്തുകൊണ്ട് മേക്ക് ഇന്‍ അന്ത്യയില്‍ അവരെ കൊണ്ടുവന്നെന്നത് അത്ഭുതമാണ്; രമേശ് പറഞ്ഞു.തങ്ങളുടെ ജഗത് ഗുരുവിന് സേവ ചെയ്യുകയാണ് സുബ്രഹ്മണ്യം സ്വാമി ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.
Post a Comment
0 Comments