Type Here to Get Search Results !

Bottom Ad

പ്രധാനമന്ത്രി എട്ടിന് ജില്ലയില്‍ സുരക്ഷാ ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്നു

കാസറഗോഡ്(www.evisionnews.in) പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാസര്‍കോട് സന്ദര്‍ശനത്തിന്റെ ഭാഗമായി സുരക്ഷാ ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്നു. ജില്ലാ കളക്ടര്‍ ഇ ദേവദാസന്റെ അധ്യക്ഷതയില്‍ കളക്ടറുടെ ചേമ്പറിലാണ് യോഗം ചേര്‍ന്നത്.  ഈ മാസം എട്ടിനാണ് പ്രധാനമന്ത്രി ജില്ലയിലെത്തുന്നത്.  രാവിലെ എട്ട് മണിക്ക് മംഗലാപുരം എയര്‍പോര്‍ട്ടിലെത്തുന്ന പ്രധാനമന്ത്രി  10.20 ന്  ഹെലികോപ്റ്ററില്‍ കാസര്‍കോട് ഗവ. കോളേജിലെ ഹെലിപ്പാഡില്‍ എത്തിച്ചേരും. തുടര്‍ന്ന്  കാര്‍ മാര്‍ഗം വിദ്യാനഗര്‍ മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ എത്തും. 11.30 വരെ പരിപാടിയില്‍ സംബന്ധിച്ച ശേഷം 11.50 ഓടെ വിദ്യാനഗര്‍ ഗവ. കോളേജിലെ ഹെലിപാഡില്‍ നിന്ന് ഹെലികോപ്റ്ററില്‍ പ്രധാനമന്ത്രി മംഗളുരുവിലേക്ക് പോകും. യോഗത്തില്‍  എസ് പി ജി   ഡി ഐ ജി ചന്ദ്രശേഖര  ബറാക്കുറെ,ജില്ലാ പോലീസ് മേധാവി ഡോ. എ ശ്രീനിവാസ, സബ് കളക്ടര്‍ മൃണ്‍മയി ജോഷി , എ ഡി എം വി പി മുരളീധരന്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എ പി ദിനേശ് കുമാര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ ടി ശേഖര്‍, ഐ ബി അസിസ്റ്റന്റ് കമ്മീഷണര്‍  എം  അനന്തകുമാര്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍  തുടങ്ങിയവര്‍ പങ്കെടുത്തു.  
key words;narandra-modi-kasaragod

Post a Comment

0 Comments

Top Post Ad

Below Post Ad