തിരുവനന്തപുരം (www.evisionnews.in): പ്രധാനമന്ത്രി നരേന്ദ്രമോദിയും ബി.ജെ.പിയും മുന്നോട്ടു വയ്ക്കുന്ന വികസന നയങ്ങളെ വിമര്‍ശിച്ച് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ തുറന്ന കത്ത്. ഫേസ്ബുക്കിലാണ് മോദിക്കെതിരെ ശക്തമായ വിമര്‍ശനവുമായി ഉമ്മന്‍ചാണ്ടി പ്രത്യക്ഷപ്പെട്ടത്. കേരള ജനതയുടെ സൈ്വര്യ ജീവിതത്തിന് മോദിയും അദ്ദേഹത്തിന്റെ പാര്‍ട്ടിയും വലിയ ഭീഷണി ഉയര്‍ത്തിയതായി അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
കേരളത്തില്‍ നടന്നിട്ടുള്ള 200ഓളം രാഷ്ട്രീയ കൊലപാതകങ്ങളില്‍ മരിച്ചത് ഒന്നുകില്‍ ബി.ജെ.പിയുടെ അല്ലെങ്കില്‍ സി.പി.എമ്മിന്റെ പ്രവര്‍ത്തകരാണല്ലോ. തെരഞ്ഞെടുപ്പില്‍ ജനങ്ങളുടെ മുന്നില്‍ നില്‍ക്കുമ്പോഴും സി.പി.എം നേതാവ് കടം വീട്ടുമെന്നും പലിശ സഹിതം തിരിച്ചു കൊടുക്കുമെന്ന് അങ്ങയുടെ പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷനും പറയുന്നതിന്റെ അര്‍ത്ഥം ഭാവിയിലും കേരളീയരുടെ സൈ്വരജീവിതം തകര്‍ക്കുമെന്നല്ലേയെന്ന് അദ്ദേഹം പോസ്റ്റില്‍ ചോദിക്കുന്നു.
തെറ്റിദ്ധാരണ പരത്തുന്ന അഭിപ്രായങ്ങള്‍ പ്രകടിപ്പിച്ച് കേരളത്തിലെ വോട്ടര്‍മാരെ വികസനത്തിന്റെ മറയിട്ട വര്‍ഗീയതയുടെ വിഷംചീറ്റി ഭിന്നിപ്പിക്കാനും അതില്‍നിന്നും നേട്ടമുണ്ടാക്കി ജയിച്ചു കയറാനുമാണ് ബിജെപി ശ്രമിക്കുന്നത്. പ്രബുദ്ധരായ ജനം അത് തിരിച്ചറിയും. അങ്ങയുടെ പാര്‍ട്ടിയെ നിയമസഭയുടെ പടി കയറാന്‍ പോലും കേരളത്തിലെ ജനം അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പറയുന്നു.
അങ്ങയുടെ മുന്‍ഗാമിയും ആദ്യ എന്‍.ഡി.എ. സര്‍ക്കാരിന്റെ പ്രധാനമന്ത്രിയുമായിരുന്ന എ.ബി വാജ്പേയ് ഇവിടെ വന്ന് 402 കോടി രൂപയുടെ കുമരകം പാക്കേജ് പ്രഖ്യാപിച്ച് മടങ്ങിയിട്ട് ഒന്നര പതിറ്റാണ്ടു പിന്നിടുന്ന ഈ അവസരത്തില്‍ കേരളത്തിലെ ഭരണത്തേയും വികസനത്തേയും കാര്‍ഷിക മേഖലയേയും കുറിച്ച് അങ്ങ് പറയുന്നു വാക്കുകള്‍കളെ കേരള ജനതക്ക് എങ്ങനെ വിശ്വസിക്കാനാകുമെന്നും അദ്ദേഹം കുറിച്ചു.
Post a Comment
0 Comments