Type Here to Get Search Results !

Bottom Ad

കാസര്‍കോട്ടെ അക്രമം: പ്രതികളെ സംരക്ഷിക്കാന്‍ എംഎല്‍എ ശ്രമിക്കുന്നു -ബി.ജെ.പി


കാസര്‍കോട് (www.evisionnews.in): വോട്ടെണ്ണലിന് ശേഷം കാസര്‍കോട് മണ്ഡലത്തിലെ ബി.ജെ.പി പ്രവര്‍ത്തകരുടെ വീട്ടുകള്‍ അക്രമിച്ച കേസുകളിലെ പ്രതികളെ സംരക്ഷിക്കാന്‍ എന്‍.എ നെല്ലിക്കുന്ന് എംഎല്‍എ ശ്രമിക്കുന്നതായി ബിജെപി നേതാക്കള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. അക്രമികള്‍ തകര്‍ക്കപ്പെട്ട വീടുകളിലെത്തിയ എംഎല്‍എയും സംഘവും പ്രതികളെ രക്ഷിക്കാനായി നഷ്ടപരിഹാരം നല്‍കാമെന്നും കേസുമായി മുന്നോട്ട് പോകരുതെന്നും സമ്മര്‍ദ്ദം ചെലുത്തുകയാണ്. നഷ്ടപരിഹാരം നല്‍കാമെന്നും കേസ് കൊടുക്കരുതെന്നും പറയുന്നത് എംഎല്‍എ പ്രതികളുടെ വക്കാലത്ത് ഏറ്റെടുത്തതിനുള്ള തെളിവാണെന്നും നേതാക്കള്‍ പറഞ്ഞു. 

അക്രമികളെ കുറിച്ച് വ്യക്തമായ വിവരങ്ങള്‍ പോലീസിന് നല്‍കിയാലും എംഎല്‍എയുടെ സമ്മര്‍ദ്ദ ഫലമായി പോലീസ് കേസെടുക്കാന്‍ തയാറാകുന്നില്ല. ഇത് വരെ ലീഗ് ക്രിമിനല്‍ സംഘം വാഹനങ്ങള്‍ക്കും വീടുകള്‍ക്കും നേരെ നടത്തിയ അക്രമണത്തില്‍ ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് സംഭവിച്ചത്. കാസര്‍കോട് നഗരത്തിലും പരിസരങ്ങളിലും വ്യാപകമായി അക്രമം അഴിച്ചുവിട്ട പ്രതികളെ ഉടന്‍ അറസ്റ്റു ചെയ്ത് ഈ മേഖലകളില്‍ സമാധാനാന്തരീക്ഷം തിരിച്ചു കൊണ്ടുവരാന്‍ പോലീസ് തയാറാകണമെന്നും അക്രമത്തിനിരയായവര്‍ക്ക് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്നും ബിജെപി നേതാക്കള്‍ ആവശ്യപ്പെട്ടു.

പത്രസമ്മേളനത്തില്‍ ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി പി. രമേശ്, കാസര്‍കോട് മണ്ഡലം ജനറല്‍ സെക്രട്ടറി ഹരീഷ് നാരമ്പാടി, രവീശ തന്ത്രി കുണ്ടാര്‍ പങ്കെടുത്തു.

Post a Comment

0 Comments

Top Post Ad

Below Post Ad