കാഞ്ഞങ്ങാട്: (www.evisionnews.in) ജില്ലയില്‍ അക്രമം തുടരുന്നു കൊവ്വല്‍പ്പള്ളിയില്‍ ഓട്ടോറിക്ഷ കത്തിച്ചു. വീടുകള്‍ക്ക് നേരെ കല്ലേറുണ്ടായി.
കലയറയിലെ കെ.വി.ശശിയുടെ വീടിനുനേരെയാണ് ഇന്നലെ രാത്രി കല്ലേറുണ്ടായത്. അയല്‍വാസി ജാനകിയുടെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട ജാനകിയുടെ മകന്‍ അനീഷിന്റെ കെ.എല്‍.60 4421 നമ്പര്‍ ഓട്ടോറിക്ഷയും അക്രമികള്‍ കത്തിച്ചു. പത്തോളംവരുന്ന മുഖംമൂടി ധരിച്ച സംഘമാണത്രെ കല്ലേറും തീവെപ്പും നടത്തിയത്.
ചീമേനി വലിയപൊയിലില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ വീടിന് നേരെ അക്രമണം. ശനിയാഴ്ച പുലര്‍ച്ചെയാണ് വീടിന് നേരെ അക്രമണം ഉണ്ടായത്. കോണ്‍ഗ്രസ് പ്രവര്‍ത്തകനായ വലിയപൊയിലില്‍ നാരായാണന്റെ വീടാണ് തകര്‍ക്കപ്പെട്ടത്. കല്ലേറില്‍ വീടിന്റെ ജനല്‍ ഗ്ലാസുകളും മറ്റും തകര്‍ന്നു. നാരായണന്‍ ചീമേനി പോലീസില്‍ പരാതി നല്‍കി. പോലീസ് അന്വേഷണം ആരംഭിച്ചു. രാഷ്ട്രീയ വിരോധമാണ് അക്രമണത്തിന് കാരണം.
Keyword- kasaragod-attacks

Post a Comment
0 Comments