Type Here to Get Search Results !

Bottom Ad

മന്ത്രി ഇ ചന്ദ്രശേഖരന്‍ ജില്ലയിലെത്തി: കാഞ്ഞങ്ങാട്ട് ഉജ്വല സ്വീകരണം



കാഞ്ഞങ്ങാട് (www.evisionnews.in): റവന്യൂ മന്ത്രിയായ ശേഷം ആദ്യമായി ജില്ലയിലെത്തിയ ഇ. ചന്ദ്രശേഖരന് കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനില്‍ എല്‍.ഡി.എഫ് പ്രവര്‍ത്തകരും നാട്ടുകാരും ആവേശ്വോജ്വല സ്വീകരണം നല്‍കി. പൂച്ചെണ്ട് നല്‍കിയും മാല അണിയിച്ചുമാണ് പ്രവര്‍ത്തകര്‍ അദ്ദേഹത്തെ വരവേറ്റത്. നേതാക്കളായ ഉദുമ എം.എല്‍.എ കെ. കുഞ്ഞിരാമന്‍, പി. രാഘവന്‍, എ.കെ നാരായണന്‍, അഡ്വ. ഗോവിന്ദന്‍ പള്ളിക്കാപ്പില്‍, ടി. കൃഷ്ണന്‍, ടി. കോരന്‍, എം. പൊക്ലന്‍, എം.എ ലത്തീഫ്, കാഞ്ഞങ്ങാട് നഗരസഭാ ചെയര്‍മാന്‍ വി.വി രമേശന്‍, പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി. രാജന്‍, സി.വി ദാമോദരന്‍, കൈപ്രത്ത് കൃഷ്ണന്‍ നമ്പ്യാര്‍ തുടങ്ങിയവര്‍ സ്വീകരിക്കാനെത്തിയിരുന്നു. 

തിരുവനന്തപുരം -മംഗലാപുരം എക്സ്പ്രസിലാണ് അദ്ദേഹം കാഞ്ഞങ്ങാട്ടിറങ്ങിയത്. ഒമ്പത് മണിക്ക് എത്തേണ്ട ട്രെയിന്‍ 10.35നാണ് കാഞ്ഞങ്ങാട്ടെത്തിയത്. തന്മൂലം മന്ത്രിയുടെ പരിപാടികള്‍ വൈകാന്‍ ഇടയായി. സ്വാതന്ത്ര്യ സമര സേനാനി കെ. മാധവന്‍, അന്തരിച്ച കമ്മ്യൂണിസ്റ്റ് നേതാവ് മടിക്കൈ കുഞ്ഞിക്കണ്ണന്‍ എന്നിവരുടെ വീടുകള്‍ സന്ദര്‍ശിച്ചു.

ഉച്ചയോടെ കാസര്‍കോട് കലക്ടറേറ്റിലെത്തിയ മന്ത്രി ഉദ്യോഗസ്ഥരുടെ യോഗത്തില്‍ പങ്കെടുത്തു. ഒന്നരമണിയോടെ മുതിര്‍ന്ന സി.പി.ഐ നേതാവ് കെ.കെ കോടോത്തിനെ വിദ്യാനഗര്‍ കൃഷ്ണനഗറിലെ വസതിയില്‍ സന്ദര്‍ശിക്കും. വൈകിട്ട് മൂന്ന് മണിക്ക് ജന്മനാടായ പെരുമ്പള ബേനൂരിലെ സ്വീകരണത്തിന് ശേഷം കാഞ്ഞങ്ങാട്ടേക്ക് പോകും.

Post a Comment

0 Comments

Top Post Ad

Below Post Ad