Type Here to Get Search Results !

Bottom Ad

മൊഗ്രാല്‍ പുത്തൂരില്‍ ഹര്‍ത്താല്‍: മര്‍ദ്ദനമേറ്റവര്‍ക്ക് ആശുപത്രിയില്‍ വധഭീഷണി



കാസര്‍കോട് (www.evisionnews.in): മൊഗ്രാല്‍പുത്തൂരില്‍ വെള്ളിയാഴ്ച രാത്രിയുണ്ടായ സംഘട്ടനത്തിലും വ്യാപാര സ്ഥാപനങ്ങള്‍ക്ക് നേരെയും സിപിഎം നിയന്ത്രണത്തിലുള്ള ക്ലബ്ബിന് നേര്‍ക്കും അക്രമമുണ്ടായതില്‍ പ്രതിഷേധിച്ച് മൊഗ്രാല്‍പുത്തൂര്‍ ടൗണില്‍ ഹര്‍ത്താല്‍ ആചരിച്ചു. ഹര്‍ത്താല്‍ സമാധാനപരമായിരുന്നു. സംഘര്‍ഷ ഭീതിയുള്ളതിനാല്‍ സ്ഥലത്ത് പോലീസ് ജാഗ്രതയുണ്ട്. 

അതിനിടെ മര്‍ദ്ദനത്തില്‍ പരിക്കേറ്റ് തളങ്കരയിലെ ആശുപത്രിയില്‍ കഴിയുന്ന വ്യാപാരിയടക്കമുള്ളവരെ ഒരു സംഘം ഭീഷണിപ്പെടുത്തിയതായി പരാതി ഉയര്‍ന്നു. ഇതേ തുടര്‍ന്ന് ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദ്ദേശപ്രകാരം ആശുപത്രിയില്‍ പോലീസ് കാവല്‍ ഏര്‍പ്പെടുത്തി. മൊഗ്രാല്‍പുത്തൂരിലെ വ്യാപാരി ഡി.എം നൗഫല്‍, മുഹമ്മദ് എന്നിവരെ ശനിയാഴ്ച രാവിലെ ഒരു സംഘം ആശുപത്രിയില്‍ അതിക്രമിച്ചു കയറി പോലീസില്‍ പരാതി നല്‍കിയാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായാണ് പരാതി. വധഭീഷണി സംബന്ധിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ നേതൃത്വം ജില്ലാ പോലീസ് മേധാവിയുടെ ശ്രദ്ധയില്‍പെടുത്തിയിട്ടുണ്ട്.


Keywords: Kasaragod-news-mogral-puthur-harthal-threat

Post a Comment

0 Comments

Top Post Ad

Below Post Ad