Type Here to Get Search Results !

Bottom Ad

അന്‍വറിന്റെ വേര്‍പാടില്‍ നേതാക്കള്‍ അനുശോചിച്ചു


അന്‍വര്‍ നിഷ്‌കളങ്ക വ്യക്തിത്വത്തിന്റെ ഉടമ: എന്‍ എ നെല്ലിക്കുന്ന്
കാസര്‍കോട്: കേബിള്‍ ഓപറേറ്റേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡണ്ട് അന്‍വറിന്റെ നിര്യാണം കാസര്‍കോടിനെ സംബന്ധിച്ച് അപരിഹാര്യമായ നഷ്ടമാണെന്ന് എന് എ നെല്ലിക്കുന്ന് എം എല്‍ എ ഇ-വിഷന്‍ ന്യൂസിന് നല്‍കിയ അനുശോചന സന്ദേശത്തില്‍ പറഞ്ഞു. വാക്കിലും പ്രവൃത്തികളിലും ആരെയും നോവിക്കാത്ത നിഷ്‌ക്കളങ്ക വ്യക്തിത്വത്തിന്റെ ഉടമയാണ് തന്റെ കുടുംബസുഹൃത്തുമായ അന്‍വറെന്ന് നെല്ലിക്കുന്ന് പറഞ്ഞു. സ്‌കിന്നേഴ്‌സ് എന്ന സാസ്‌കാരിക സംഘടനയിലൂടെ പൊതുരംഗത്ത് നിലയുറപ്പിച്ച അന്‍വര്‍ സ്വപ്രയത്‌നം കൊണ്ടാണ് സംസ്ഥാനത്തെ കേബിള്‍ ടി വി സംരംഭങ്ങളുടെ അമരക്കാരനായി ഉയര്‍ന്നുവന്നതെന്നും അനുസ്മരിച്ച നെല്ലിക്കുന്ന് അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പം ദു:ഖത്തില്‍ പങ്കുചേര്‍ന്നു. 

നഷ്ടമായത് ആത്മാര്‍ത്ഥ സുഹൃത്തും സഹപാഠിയും: സി എച്ച് കുഞ്ഞമ്പു
കാസര്‍കോട്: എന്‍ എച് അന്‍വറിന്റെ നിര്യാണം തനിക്ക് നഷ്ടമാക്കിയത് അതുല്യനായ സുഹൃത്തിനെയും വിശിഷ്ടനായ സഹപാഠിയെയുമാണെന്ന് മുന്‍ എം എല്‍ എ സി എച്ച് കുഞ്ഞമ്പു. കാസര്‍കോട് ഗവണ്‍മെന്റ് കോളേജില്‍ ഇടത്-മതേതര വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിന്റെ മുന്നേറ്റത്തിന്റെ കാലഘട്ടത്തിലാണ് അന്‍വറുമായി കൂടുതല്‍ ബന്ധം പുലര്‍ത്തുന്നത്. വിദ്യാര്‍ത്ഥി സംഘടനാ രംഗത്തും കോളേജിലെ സാംസ്‌കാരിക രംഗത്തും അക്കാലത്തെ ക്ഷുഭിത യൗവ്വനത്തിനൊപ്പമായിരുന്നു അന്‍വര്‍ ചങ്ങാത്തം പുലര്‍ത്തിയിരുന്നത്. കോളേജ് വിദ്യാഭ്യാസത്തിന് ശേഷം കാസര്‍കോട് ഉയര്‍ന്ന സ്‌കിന്നേഴ്‌സിന്റെ നേതൃത്വത്തിലുള്ള സാംസ്‌കാരിക കൂട്ടായ്മയിലെ തലയെടുപ്പുള്ള വ്യക്തിത്വമായിരുന്നു അന്‍വറിന്റേത്. ഇതിലൂടെയാണ് അവന്റെ സംഘടനാ പാടവം ഞാനടക്കമുള്ളവര്‍ തിരിച്ചറിയുന്നത്. കാസര്‍കോട്ടെ കേബിള്‍ ടി വി ശൃഖലയിലൂടെ ആരംഭിച്ച അന്‍വറിന്റെ ഉയര്‍ച്ച ആ പ്രസ്ഥാനത്തിന്റെ സംസ്ഥാന നേതൃത്വത്തിന്റെ തലപ്പത്തെത്തിച്ചു. 
മഞ്ചേശ്വരത്ത് എം എല്‍ എ ആയിരുന്നപ്പോള്‍ താന്‍ മണ്ഡലത്തിലെത്തിച്ച വികസന യത്‌നങ്ങള്‍ക്ക് അന്‍വറും അദ്ദേഹത്തിന്റെ സ്ഥാപനവും അകമഴിഞ്ഞ സഹായവും പിന്തുണയും നല്‍കിയിരുന്നു. കുഞ്ഞമ്പു അനുസ്മരിച്ചു.

മാധ്യമ രംഗത്തെ നാടിന്റെ വികസനത്തിന് ഉപയോഗിച്ചു: പി ബി അബ്ദുല്‍ റസ്സാഖ് എം എല്‍ എ
കാസര്‍കോട്: എന്‍ എച്ച് അന്‍വറിന്റെ വേര്‍പാട് കാസര്‍കോടന്‍ സമൂഹത്തിന് തീരാനഷ്ടമാണെന്ന് പി ബി അബ്ദുല്‍ റസ്സാഖ് എം എല്‍ എ. അദ്ദേഹവുമായി ഒരിക്കല്‍ അടുത്ത് കഴിഞ്ഞാല്‍ ആര്‍ക്കും ഒരിക്കലും മറക്കാനാകില്ല. അന്‍വറിന്റെ ടി വി സംരംഭങ്ങള്‍ കാസര്‍കോടിന്റെ വികസന മുന്നേറ്റത്തിന് മറക്കാനാകാത്ത സംഭാവനകളാണ് നല്‍കിയത്. നാടിന്റെ പിന്നോക്കാവസ്ഥയും തന്റെ മണ്ഡലമായ മഞ്ചേശ്വരത്തിന്റെ ഉന്നമനത്തിന് വേണ്ടിയും അധികൃത ശ്രദ്ധ പതിപ്പിച്ച നിരവധി ഓര്‍മ്മപ്പെടുത്തലുകള്‍ കെ സി എന്‍ ചാനലിലൂടെ അന്‍വര്‍ നിര്‍വ്വഹിച്ചിട്ടുണ്ട്. ജനങ്ങളെ സഹായിക്കുന്ന മനസ്സിന്റെ ഉടമയാണ് അന്‍വറെന്നും അബ്ദുല്‍ റസ്സാഖ് പറഞ്ഞു.


മാധ്യമലോകത്തിനും സൗഹൃദ കൂട്ടായ്മയ്ക്കും തീരാനഷ്ടം:ഖാദര്‍ മാങ്ങാട്
കാസര്‍കോട്: മാധ്യമലോകത്തിന് മാത്രമല്ല സൗഹൃദ കൂട്ടായ്മയ്ക്കും തീരാനഷ്ടമാണ് അന്‍വറിന്റെ നിര്യാണത്തിലൂടെ അനുഭവിക്കുന്നതെന്ന് കണ്ണൂര്‍ സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ഖാദര്‍ മാങ്ങാട്. സ്വന്തം അനാരോഗ്യം മനസ്സില്‍ ഒതുക്കിവെച്ച് എല്ലാ സംരംഭങ്ങളിലും നിറഞ്ഞുനില്‍ക്കുന്ന അന്‍വര്‍ ഒരു വേദനയായി മനസ്സില്‍ വിങ്ങിനില്‍ക്കുന്നു. സമൂഹത്തിന് വേണ്ടി ജീവിച്ച് കൊതി തീരാത്ത ആ യുവ സുഹൃത്ത് ജീവിച്ചിരുന്നെങ്കില്‍ സമൂഹത്തിനും നാടിനും ഒട്ടേറെ സംഭാവനകള്‍ ചെയ്യുമായിരുന്നുവെന്നും ഖാദര്‍ മങ്ങാട് അനുസ്മരിച്ചു.


Post a Comment

0 Comments

Top Post Ad

Below Post Ad