Type Here to Get Search Results !

Bottom Ad

തലപ്പാടിയില്‍ മയക്കുമരുന്നു വേട്ട; രണ്ട് പേര്‍ അറസ്റ്റില്‍


മഞ്ചേശ്വരം: (www.evisionnews.in) കാറില്‍ കടത്തുകയായിരുന്ന മയക്കുമരുന്നുകളുമായി കര്‍ണ്ണാടക സ്വദേശികളായ രണ്ട് യുവാക്കളെ കുമ്പള എക്സൈസ് സംഘം തലപ്പാടിയില്‍ അറസ്റ്റ് ചെയ്തു. കര്‍ണ്ണാടക സ്വദേശികളായ സഞ്ജയ് പൂജാരി(28), എസ്. ആകാശ്(23) എന്നിവരാണ് അറസ്റ്റിലായത്. തിരഞ്ഞെടുപ്പ് കണക്കിലെടുത്ത് തലപ്പാടി ചെക്ക്പോസ്റ്റില്‍ എക്സൈസ് സംഘം പരിശോധന നടത്തിവരുന്നതിനിടെയാണ് മയക്ക് മരുന്ന് കടത്ത് പിടികൂടിയത്. 

കര്‍ണ്ണാടകയില്‍ നിന്ന് കാസര്‍കോട് ഭാഗത്തേക്ക് വരികയായിരുന്ന ഇന്‍ഡിക്ക കാര്‍ നിര്‍ത്തി എക്സൈസ് സംഘം ചോദ്യം ചെയ്തതോടെ ഇരുവരും വെപ്രാളപ്പെടുകയായിരുന്നു. സംശയം തോന്നി കാര്‍ പരിശോധിച്ചപ്പോഴാണ് ഡാഷിനകത്തും പിറക് ഭാഗത്തെ സീറ്റിനടിയിലും പ്ലാസ്റ്റിക് കവറിലാക്കി ഒളിപ്പിച്ച നിലയില്‍ മയക്ക് മരുന്നുകള്‍ കണ്ടെത്തിയത്. ഡ്രൈഹാഷിഷ്, ഹാഷിഷ് ഓയില്‍, എല്‍.എസ്.ഡി തുടങ്ങിയവയാണ് പിടിച്ചത്. ഇതിന് മൂന്നരലക്ഷം രൂപ വിലയുണ്ടെന്ന് എക്സൈസ് സംഘം പറഞ്ഞു. കാര്‍ കസ്റ്റഡിയിലെടുത്തു. 

മയക്ക് മരുന്ന് എറണാകുളം ഭാഗത്തേക്ക് കടത്തുകയായിരുന്നു സംഘത്തിന്റെ ലക്ഷ്യം. മംഗളൂരു, ഉഡുപ്പി ഭാഗത്തെ കോളേജ് വിദ്യാര്‍ത്ഥികളെ കേന്ദ്രീകരിച്ച് മയക്ക് മരുന്നെത്തിക്കുന്ന സംഘത്തിലെ കണ്ണികളാണ് ഇരുവരുമെന്നാണ് സംശയിക്കുന്നത്. കുമ്പള അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍ എം.ബി ബാബുരാജിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. സിവില്‍ എക്സൈസ് ഓഫീസര്‍മാരായ ശ്രീനിവാസന്‍, കെ.എം പ്രദീപ്, ടി. സുരേഷന്‍, മഞ്ജുനാഥ ആള്‍വ, എസ്. ബാലു, ഡ്രൈവര്‍ സുനില്‍ കുമാര്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു.

keywords: thalapady-drugs-two-arrest

Post a Comment

0 Comments

Top Post Ad

Below Post Ad