കാസര്‍കോട്.(www.evisionnew.in)2016 അസംബ്ലി തെരഞ്ഞെടുപ്പില്‍ പോളിംഗ് ഡ്യൂട്ടിയിലുളള ഉദ്യോഗസ്ഥന്മാര്‍ക്ക് ഭക്ഷണം വിതരണം ചെയ്യുന്നതിനും നിയമസഭാ തെരഞ്ഞെടുപ്പ് പരിസ്ഥിതി സൗഹൃദമാക്കുന്നതിനും മാലിന്യ പരിപാലനത്തിന്റെയും പരിസ്ഥിതി സംരക്ഷണത്തിന്റെയും പ്രാധാന്യം ബോധ്യപ്പെടുത്തുന്നതിനും ഗ്രീന്‍ പ്രോട്ടോകോള്‍ നടപ്പിലാക്കാന്‍ കുടുംബശ്രീ യൂണിറ്റുകള്‍ നേതൃത്വം നല്‍കണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ ജില്ലാ കളക്ടര്‍ ഇ ദേവദാസന്‍ നിര്‍ദ്ദേശം നല്‍കി. ബൂത്തുകളില്‍ രണ്ടോ മൂന്നോ കുടുംബശ്രീ അംഗങ്ങളെ ഭക്ഷണ വിതരണത്തിനായി ചുമതലപ്പെടുത്തും. മെയ് 15 ന് പോളിംഗ് ബൂത്തില്‍ എത്തുന്ന ഉദ്യോഗസ്ഥരെ നേരിട്ട് കണ്ട് അവര്‍ക്ക് ഭക്ഷണം ആവശ്യമുണ്ടെങ്കില്‍ മെയ് 15 നും 16 നും ഭക്ഷണം വിതരണം ചെയ്യും. ഭക്ഷണത്തിന്റെ തുക ഉദ്യോഗസ്ഥരില്‍ നിന്ന് ഈടാക്കും. ആവശ്യമുളള സ്ഥലങ്ങളില്‍ ആവശ്യമുളളവര്‍ക്കു മാത്രം ഭക്ഷണം വിതരണം ചെയ്താല്‍ മതിയാകും. പോളിംഗ് ബൂത്തില്‍ ചുമതലപ്പെടുത്തിയ കുടുംബശ്രീ അംഗങ്ങള്‍ പേരും ഫോണ്‍ നമ്പറും കുടുംബശ്രീ മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ക്ക് ലഭ്യമാക്കണം.

Post a Comment
0 Comments