Type Here to Get Search Results !

Bottom Ad

വിവരാവകാശ പ്രവര്‍ത്തകന്റെ കൊല: ഫോട്ടോഗ്രാഫര്‍ അറസ്റ്റില്‍

മംഗളൂരു (www.evisionnews.in): വിവരാവകാശ പ്രവര്‍ത്തകന്‍ വിനായക് ബാലിഗയെ വധിച്ച കേസില്‍ മുഖ്യപ്രതിയായ നമോബ്രിഗേഡ് നേതാവ് നരേഷ് ഷേണായിക്ക് ഒളിത്താവളമൊരുക്കിയ നഗരത്തിലെ ഫോട്ടോഗ്രാഫറെ പോലീസ് അറസ്റ്റ്‌ചെയ്തു. കെ മഞ്ചുനാഥ ഷേണായി എന്ന മഞ്ചുനീരേഷ്‌വാല്യ (39)യെയാണ് അറസ്റ്റ് ചെയ്തത്. കൊലക്കേസില്‍ പോലീസ് നടത്തുന്ന നീക്കങ്ങള്‍ അപ്പപ്പോള്‍ മഞ്ചുനാഥ് ഒളിവില്‍ പോയ നരേഷ് ഷേണായിക്ക് കൈമാറിയിരുന്നുവെന്ന് പോലീസ് പറഞ്ഞു. മാര്‍ച്ച് 21നാണ് വിനായക് ബാലിഗ നഗരത്തില്‍ കൊലക്കത്തിക്കിരയായത്. കേസില്‍ നാലുപേരെ നേരത്തെ അറസ്റ്റുചെയ്തിരുന്നു.

Keywords: Arrest,Murder

Post a Comment

0 Comments

Top Post Ad

Below Post Ad