Type Here to Get Search Results !

Bottom Ad

സി.എം ഉസ്താദിന്റെ ഘാതകരെ ഉടന്‍ കണ്ടെത്തണം- യു.എ.ഇ എസ്.കെ.എസ്.എസ്.എഫ് കമ്മിറ്റി


ദുബൈ (www.evisionnews.in): സി.എം ഉസ്താദിന്റെ ഘാതകരെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് ജനകീയ സമരസമിതിയും കുടുംബാംഗങ്ങളും കാസര്‍കോട് പുതിയ ബസ്റ്റാന്റ് പരിസരത്ത് നടത്തുന്ന അനിശ്ചിതകാല സമരത്തിന് യു.എ.ഇ എസ് കെ എസ് എസ് എഫ് കാസര്‍കോട് ജില്ലാ കോര്‍ഡിനേഷന്‍ കമ്മിറ്റി ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു.

കൂടുതല്‍ സംഘടനകളേയും ജനപ്രതിനിധികളേയും ഉള്‍പ്പെടുത്തി വരുംനാളുകളില്‍ സമരം ശക്തമാക്കാനും നീതി ലഭിക്കുന്നത് വരെ ജനകിയ പ്രതിഷേധങ്ങള്‍ വ്യാപിപ്പിക്കാനും യോഗം തീരുമാനിച്ചു. സമരപ്പന്തലില്‍ കോര്‍ഡിനേഷന്‍ ഭാരവാഹികള്‍ പിന്തുണ പ്രഖ്യാപിക്കാനും യോഗം തീരുമാനിച്ചു.

മൊയ്തു നിസാമിയുടെ അധ്യക്ഷതയില്‍ എസ് കെ എസ് എസ് എഫ് നാഷണല്‍ കമ്മിറ്റി വൈസ് പ്രസിഡണ്ട് ഖലീലുറഹ്മാന്‍ കാശിഫി സംഗമം ഉദ്ഘാടനം ചെയ്തു. കബീര്‍ അസ്അദി പ്രമേയം അവതരിപ്പിച്ചു. ത്വാഹിര്‍ മുഗു സ്വാഗതം പറഞ്ഞു. 

ഭാരവാഹികള്‍ -ഖലീലുറഹ്മാന്‍ കാശിഫി (പ്രസി), മുഹമ്മദലി തൃക്കരിപ്പൂര്‍, ഹാജി ഷെരീഫ് കാഞ്ഞങ്ങാട്, എം പി കെ പള്ളംങ്കോട് (വൈസ് പ്രസി), താഹിര്‍ മുഗു (ജന. സെക്ര), റഷീദ് ഹുദവി, ഫാസില്‍ തൃക്കരിപ്പൂര്‍, സുഹൈല്‍ വലിയ (ഓര്‍ഗ. സെക്ര), 

ഐ പി എം ഇബ്രാഹിം, ജംഷീദ് ബന്തിയോട്, സത്താര്‍ കുന്നുംകൈ, ഷാഫി (സെക്ര), ഇസ്മയില്‍ എ.ജി ഉദിനൂര്‍ (ട്രഷ).


keyword-Khasi-cm-usthad-join-skssf-uae
Tags

Post a Comment

0 Comments

Top Post Ad

Below Post Ad