Type Here to Get Search Results !

Bottom Ad

വിദ്യാഭ്യാസ മന്ത്രി പ്രസ്താവന പിന്‍വലിക്കണം: എം.എസ്.എഫ്

കാസര്‍കോട് (www.evisionnews.in): പൊതു വിദ്യാഭ്യാസത്തെ വര്‍ഗീയ വിമുക്തമാക്കുമെന്ന വിദ്യാഭ്യാസ മന്ത്രിയുടെ പ്രസ്താവന യാഥാര്‍ത്ഥ്യങ്ങളെ മറച്ചുവെക്കുന്നതാണെന്നും അദ്ദേഹം പ്രസ്താവന പിന്‍വലിക്കണമെന്നും എം.എസ്.എഫ് ജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. കഴിഞ്ഞ അഞ്ചു വര്‍ഷവും യാതൊരു വിധ വര്‍ഗീയതയും വിദ്യാഭ്യാസ വകുപ്പിന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല. ഈ ഒരൊറ്റ പ്രസ്താവന കൊണ്ട് നിങ്ങളുടെ ഉള്ളിലിരിപ്പ് ജനങ്ങള്‍ക്ക് ബോധ്യമാകുമെന്നും യോഗം അഭിപ്രായപ്പെട്ടു.

പ്രസിഡന്റ് ഹാഷിം ബംബ്രാണി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഉസാം പള്ളങ്കോട് സ്വാഗതം പറഞ്ഞു. തെരഞ്ഞെടുപ്പ് ഫല ദിവസം നടന്ന അനിഷ്ട സംഭവങ്ങളുമായി ബന്ധപ്പെട്ട് എം.എസ്.എഫ് നേതാക്കളെ കള്ളക്കേസില്‍ കുടുക്കി വേട്ടയാടുന്ന പോലീസ് നടപടിയില്‍ യോഗം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. 

ജൂണ്‍ അഞ്ചിന് പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി മുഴുവന്‍ കൂണിറ്റുകളിലും വൃക്ഷത്തൈ നടാനും പതിനൊന്നിന് നടക്കുന്ന സംസ്ഥാന കമ്മിറ്റിയുടെ ഹബീബ് സെന്റര്‍ ഫണ്ട് സ്വരൂപണം വിജയിപ്പിക്കാനും യോഗം തീരുമാനിച്ചു. റഊഫ് ബായിക്കര, ഇര്‍ഷാദ് മൊഗ്രാല്‍, സി.ഐ ഹമീദ്, സാദിഖുല്‍ അമീന്‍, മുഹമ്മദ് കുഞ്ഞി ഉളുവാര്‍, ജാബിര്‍ തങ്കയം, അസ്ഹറുദ്ദീന്‍ എതിര്‍ത്തോട്, സവാദ് അംഗഡി മുഗര്‍, ഖാദര്‍ ആലൂര്‍, അനസ് ഇ.എ, നവാസ് കുഞ്ചാര്‍, കുഞ്ഞബ്ദുല്ല, റംഷീദ് നമ്പ്യാര്‍ കൊച്ചി, സുലൈം, സലാം, തബ്ഷീര്‍, റഫീഖ്, നിസാമുദ്ദീന്‍, അഷ്റഫ്, സലാം മാസ്തിഗുഡ, നവാസ് ചെമ്പിരിക്ക ചര്‍ച്ചയില്‍ പങ്കെടുത്തു.


Keywords: Kasaragod-news-msf-to-withdraw-statement-of-minister

Post a Comment

0 Comments

Top Post Ad

Below Post Ad