നീലേശ്വരം (www.evisionnews.in): യുവ കന്യാസ്ത്രീയെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ചിറ്റാരിക്കാല്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ കടുമേനി മഠത്തിലെ ഡോണ മറിയ (26)യാണ് മരിച്ചത്. ചിറ്റാരിക്കാലിലെ ദേവസ്യയുടെ മകളാണ്. പാലക്കാട് പ്രോവിന്‍ഷ്യല്‍ ഹോമിന്റെ കീഴിലുള്ള മഠമാണ് കടുമേനി ഹോളിഫാമിലി ഭവന്‍.
മറ്റൊരു കന്യാസ്ത്രീക്കൊപ്പം ഡോണ ശനിയാഴ്ച രാത്രി ഉറങ്ങാന്‍ കിടന്നതായിരുന്നു. ഞായറാഴ്ച രാവിലെ ഡോണയെ കട്ടിലിനുതാഴെ വീണുകിടക്കുന്നതാണ് കണ്ടത്. ഒപ്പമുണ്ടായിരുന്ന കന്യാസ്ത്രീയുടെ നിലവിളി കേട്ട് അന്തേവാസികള്‍ റൂമിലെത്തി ഡോണയെ ഉടന്‍ ചെറുപുഴ സെന്റ് സെബാസ്റ്റ്യന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു.
മരണത്തില്‍ സംശയമുയര്‍ന്നതിനെ തുടര്‍ന്ന് മൃതദേഹം വിദഗ്ധ പോസ്റ്റുമോര്‍ട്ടത്തിന് പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. മെയ് 27നാണ് ഡോണ കടുമേനിയിലെ കന്യാസ്ത്രീമഠത്തിലെത്തിയത്. മഠത്തിലെ മദര്‍ സുപ്പീരിയര്‍ ബല്‍സിയുടെ പരാതിയില്‍ ചിറ്റാരിക്കാല്‍ പോലീസ് കേസെടുത്തു. വെള്ളരിക്കുണ്ട് സി.ഐ യുടെ നേതൃത്വത്തില്‍ അന്വേഷണം തുടങ്ങി.
Keywords: Kasaragod-news-madham-dead-body

Post a Comment
0 Comments