കാസര്‍കോട് (www.evisionnews.in): ബേക്കല്‍ തൃക്കണ്ണാട്ട് കാറിടിച്ച് യുവാവ് മരിച്ചു. ബേക്കല്‍ പുതിയ ഭഗവതി ക്ഷേത്രത്തിന് സമീപത്തെ രമാകാന്തയുടെ മകന്‍ ദിലീപാ (22)ണ് മരിച്ചത്. ശനിയാഴ്ച രാത്രി ഒമ്പതര മണിയോടെയാണ് അപകടം.
നടന്നുപോകുന്നതിനിടെ കാറിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ദിലീപിനെ ഉടന്‍ ഉദുമയിലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് കാസര്‍കോട്ടേക്കും കൊണ്ടുപോയെങ്കിലും വഴിമധ്യേ മരിച്ചു. മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. കാറോടിച്ച അണങ്കൂര്‍ സ്വദേശി മഹറൂഫിനെ ബേക്കല്‍ പോലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തെ തുടര്‍ന്ന് സ്ഥലത്ത് സംഘര്‍ഷം ഉടലെടുത്തിരുന്നു.
Keywords: Kasaragod-news-bekal-accident

Post a Comment
0 Comments