ദുബൈ (www.evisionnews.in): ശുക്രിയ ഗ്രൂപ്പ് അണങ്കൂര്‍ പ്രീമിയര്‍ ലീഗ് വ്യാഴാഴ്ച രാത്രി ദുബൈ അല്‍ ശബാബ് അല്‍ അറബി ക്ലബ് സ്റ്റേഡിയത്തില്‍ നടക്കും. എം.എം.കെ കബീര്‍ ട്രോഫിക്ക് വേണ്ടി സംഘടിപ്പിക്കുന്ന മത്സരത്തില്‍ അണങ്കൂര്‍ മേഖലയിലെ പ്രമുഖ താരങ്ങള്‍ ഉള്‍പ്പെടുന്ന 10 ടീമുകള്‍ ഗ്രൗണ്ടിലിറങ്ങും. വിജയികള്‍ക്ക് 6666, 3333 ദിര്‍ഹംസ് ക്യാഷ് പ്രൈസും ട്രോഫിയും സമ്മാനിക്കും.
രാത്രി ഒമ്പത് മണിക്ക് വ്യവസായ പ്രമുഖനും വെല്‍ഫിറ്റ് ഗ്രൂപ്പ് ഉടമയുമായ യഹ്‌യ തളങ്കര ഉദ്ഘാടനം ചെയ്യും. സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും.
Post a Comment
0 Comments