കാസര്‍കോട് (www.evisionnews.in): കാസര്‍കോട്ടെ ജനങ്ങള്‍ നേരിടുന്ന മുഖ്യപ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരമാകുമെന്ന മുസ്ലിം ലീഗ് എംഎല്‍എ എന്‍.എ നെല്ലിക്കുന്നിന്റെ പ്രസ്താവന 'എല്‍ഡിഎഫ് വരും, എല്ലാം ശരിയാകും' എന്ന പ്രഖ്യാപനത്തിനുള്ള അംഗീകാരമാണെന്ന് സിപിഐ എം ഏരിയാസെക്രട്ടറി കെ.എ മുഹമ്മദ് ഹനീഫ പറഞ്ഞു. കഴിഞ്ഞ അഞ്ചുവര്‍ഷം എംഎല്‍എയായിട്ടും മണ്ഡലത്തിലെ ജനങ്ങള്‍ക്കാകെ ദുരിതംമാത്രം നല്‍കിയ പ്രശ്‌നങ്ങള്‍ എല്‍ഡിഎഫ് അധികാരത്തിലേറിയതോടെ ശരിയാകുമെന്ന എംഎല്‍എയുടെ പ്രസ്താവനയെ സ്വാഗതാര്‍ഹമാണ്.
എല്‍ഡിഎഫ് അധികാരത്തില്‍ വന്നാല്‍ കാസര്‍കോട്ടുകാര്‍ക്ക് ഉപ്പുവെള്ളം കുടിക്കേണ്ടി വരില്ലെന്നു നവകേരള മാര്‍ച്ചിന്റെ ഉദ്ഘാടന ദിവസം നിയുക്ത മുഖ്യമന്ത്രി പിണറായി വിജയന്‍ നല്‍കിയ വാഗ്ദാനം യാഥാര്‍ഥ്യമാകും. വൈദ്യുതി പ്രശ്നവും ജനറല്‍ ആശുപത്രിയിലെ വികസന മുരടിപ്പും ഗവ. കോളജ് അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ശോചനീയാവസ്ഥ മാറ്റാനും ഉക്കിനടുക്ക മെഡിക്കല്‍ കോളജിന്റെ പൂര്‍ത്തീകരണവും സാക്ഷാല്‍ക്കരിക്കാനും ഇടതുമുന്നണി സര്‍ക്കാരിനു കഴിയുമെന്നും സെക്രട്ടറി പറഞ്ഞു.
Post a Comment
0 Comments