Type Here to Get Search Results !

Bottom Ad

പൂഞ്ഞാറില്‍ ജയിച്ചാലും പി.സി ജോര്‍ജ്ജിനെ എല്‍.ഡി.എഫിന് വേണ്ട -വൈക്കം വിശ്വന്‍


വൈക്കം (www.evisionnews.in): പൂഞ്ഞാറില്‍ ജയിച്ചാലും പി.സി ജോര്‍ജിനെ എല്‍.ഡി.എഫിനു വേണ്ടെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍. സ്വതന്ത്രനായി ജയിച്ചാല്‍ സ്വതന്ത്രനായി തുടര്‍ന്നാല്‍ മതി. എതിരെ മത്സരിച്ചയാളെ കൂടെക്കൂട്ടില്ലെന്നും വൈക്കം വിശ്വന്‍ കൂട്ടിച്ചേര്‍ത്തു. 

നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ പാര്‍ട്ടിയോട് ചേര്‍ന്നുനിന്നത് ഗുണകരമായി. വി.എസിനെക്കൊണ്ട് പലതും ചെയ്യിക്കാന്‍ മാധ്യമങ്ങളടക്കം ശ്രമിച്ചെങ്കിലും വിജയിച്ചില്ല. സംസ്ഥാനത്ത് എല്‍.ഡി.എഫിന് 100 സീറ്റുകള്‍ വരെ ലഭിക്കുമെന്നാണ് പ്രതീക്ഷ. മുഖ്യമന്ത്രി ആരാകണമെന്ന് തെരഞ്ഞെടുപ്പിനുശേഷം തീരുമാനിക്കും. മുന്നണി വിട്ടവര്‍ക്ക് തിരിച്ചുവരാം. ജനാധിപത്യ കേരള കോണ്‍ഗ്രസ് മത്സരിച്ച നാലു സീറ്റുകളിലും ജയിക്കുമെന്നാണ് കരുതുന്നതെന്നും വൈക്കം വിശ്വന്‍ അഭിപ്രായപ്പെട്ടു. 

Tags

Post a Comment

0 Comments

Top Post Ad

Below Post Ad